Quantcast

കുവൈത്തിൽ മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്കിൽ വർദ്ധന

MediaOne Logo

Jaisy

  • Published:

    9 May 2018 8:53 AM GMT

കുവൈത്തിൽ മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്കിൽ വർദ്ധന
X

കുവൈത്തിൽ മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്കിൽ വർദ്ധന

സാമൂഹ്യക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 'മയക്കു മരുന്നും ഭീകരവാദബന്ധവും' എന്ന സിമ്പോസിയത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്

കുവൈത്തിൽ മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്കിൽ വർദ്ധനയുണ്ടായതായി റിപ്പോർട്ട് . സാമൂഹ്യക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 'മയക്കു മരുന്നും ഭീകരവാദബന്ധവും' എന്ന സിമ്പോസിയത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ചു മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്കിൽ 30 ശതമാനം വർദ്ധന ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

2017 ജനുവരി മുതൽ ഒക്ടോബർ വരെ കാലയളവിൽ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നു 40 പേരാണ് കുവൈത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇത് കൂടാതെ ലഹരി ഉപയോഗം മൂലം മാനസിക നില തെറ്റിയ ഏഴുപേർ സ്വയം ജീവനൊടുക്കുകയും ചെയ്തു കഴിഞ്ഞ വർഷം 1440 പേരെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ്ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. യുവാക്കളെ ഷണ്ഡീകരിക്കുകയെന്ന ലക്ഷ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളുടെ പ്രവർത്തനം കുവൈത്തുൾപ്പെടെ മേഖലയിൽ സജീവമായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ലഹരിവിരുദ്ധ പ്രവർത്തകയും മയക്കുമരുന്നിന് അടിപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയുള്ള അറബ്കൂടായ്മയുടെ മേധാവിയുമായ ശൈഖ ഹിസ്സ സഅദ് അൽ അബ്​ദുല്ല പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും സർക്കാർ സംവിധാനങ്ങൾക്ക് പുറമെ സാമൂഹിക സന്നദ്ധ സംഘടനകളുടെ കൂടി പങ്കാളിത്തം ഇക്കാര്യത്തിൽ ഉറപ്പു വരുത്തണമെന്നും ശൈഖ ഹിസ്സ കൂട്ടിച്ചേർത്തു.

TAGS :

Next Story