Quantcast

തൊഴിലാളികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ച് ഹോപ്പിന്റെ മെയ്ദിനാഘോഷം

MediaOne Logo

admin

  • Published:

    9 May 2018 9:45 AM GMT

ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും സന്ദര്‍ശിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ഭക്ഷണവിഭവങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് നല്‍കുക കൂടി ചെയ്യുകയാണ് ബഹ്‌റൈനിലെ ഹോപ്പ് എന്നും പ്രതീക്ഷ എന്നും അറിയപ്പെടുന്ന കൂട്ടായ്മ.

വ്യത്യസ്തമായ രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബഹ്റൈനിലെ ഹോപ്പ് എന്ന കൂട്ടായ്മ. ലേബര്‍ ക്യാമ്പില്‍ ചെന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണവും വസ്ത്രവുമെത്തിച്ചായിരുന്നു ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ മെയ് ദിനമാഘോഷിച്ചത്.

ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും സന്ദര്‍ശിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ഭക്ഷണവിഭവങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് നല്‍കുക കൂടി ചെയ്യുകയാണ് ബഹ്‌റൈനിലെ ഹോപ്പ് എന്നും പ്രതീക്ഷ എന്നും അറിയപ്പെടുന്ന കൂട്ടായ്മ. ജയിലുകളിലും ആശുപത്രികളിലും കഴിയുന്നവരെ സന്ദര്‍ശിച്ച് ഗള്‍ഫ് കിറ്റുകള്‍ എന്ന പേരില്‍ വിവിധ സഹായങ്ങള്‍ എത്തിക്കുകയാണ് ഇവരുടെ മറ്റൊരുപ്രവര്‍ത്തന രീതി.

മെയ് ദിനത്തില്‍ സല്‍ മാബാദിലെ തൊഴിലാളികളെ തേടി ഈ കൂട്ടായ്മയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി സമാഹരിച്ച വസ്ത്രങ്ങളുടെ വലിയ ശേഖരം തൊഴിലാളികള്‍ക്കായി ഇവര്‍ നല്‍കി. മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ച ഭക്ഷണം വിതരണം നടത്തിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും സന്തോഷം പങ്കിട്ടാണ് ഹോപ്പിന്റെ പ്രവര്‍ത്തകര്‍ മടങ്ങിയത്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ഈ സന്നദ്ധ പ്രവര്‍ത്തകര്‍.

TAGS :

Next Story