Quantcast

കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ നടപടി

MediaOne Logo

Jaisy

  • Published:

    9 May 2018 5:36 AM GMT

കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ നടപടി
X

കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ നടപടി

മാനവശേഷി വകുപ്പാണ് തൊഴിലുടമകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്

കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ കർശന നടപടി. മാനവശേഷി വകുപ്പാണ് തൊഴിലുടമകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് . മുന്നറിയിപ്പ് അവഗണിച്ചാൽ പതിനായിരം ദിനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.

അനധികൃത താമസക്കാരെയും സ്പോൺസർമാരിൽനിന്ന്​ ഒളിച്ചോടിയെത്തിയവരെയും ജോലിക്ക്​ വെച്ചാൽ തൊഴിലുടമ വലിയ പിഴ നൽകേണ്ടി വരും മൂന്നുവർഷം വരെ തടവും 2,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയുമാണ് അനധികൃത താമസക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമകൾക്കുള്ള ശിക്ഷ . മാൻപവർ പബ്ലിക്​ ​അതോറിറ്റി വക്​താവ്​ അസീൽ അൽ മസ്​യ ആണ് ഇക്കാര്യം അറിയിച്ചത് സാഹചര്യങ്ങൾക്കനുസരിച്ച്​ തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കും. തൊഴിലുടമകൾക്ക്​ വിഷയത്തിൽ ബോധവത്​കരണം നൽകുന്നതിനായി തഹ്സീസ് എന്ന പേരിൽ അവബോധകാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വക്താവ് പറഞ്ഞു . രാജ്യത്തിന്​ ഏറ്റവും ഗുണകരമായ തൊഴിൽ സാഹചര്യം രൂപപ്പെടുത്തുകയാണ് കാമ്പയിനിലൂടെ അതോറിറ്റി ലക്‌ഷ്യം വെക്കുന്നത് ഒളിച്ചോടുന്ന തൊഴിലാളികളെ നാടുകടത്തുന്ന കാര്യം ചർച്ച ചെയ്ത്​ തീരുമാനിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ധാരണയിലെത്തിയതായും ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മാനവശേഷി വകുപ്പ് വക്താവ് കൂട്ടിച്ചേർത്തു .

TAGS :

Next Story