Quantcast

യുഎഇയിലെ പങ്കാളിത്ത ബിസിനസുകള്‍ക്ക് 'ടാക്സ് ഗ്രൂപ്പ്' രജിസ്ട്രേഷന്‍ ആവശ്യമായേക്കും

MediaOne Logo

Subin

  • Published:

    9 May 2018 11:18 AM

യുഎഇയിലെ പങ്കാളിത്ത ബിസിനസുകള്‍ക്ക് ടാക്സ് ഗ്രൂപ്പ് രജിസ്ട്രേഷന്‍ ആവശ്യമായേക്കും
X

യുഎഇയിലെ പങ്കാളിത്ത ബിസിനസുകള്‍ക്ക് 'ടാക്സ് ഗ്രൂപ്പ്' രജിസ്ട്രേഷന്‍ ആവശ്യമായേക്കും

എഫ്​.ടി.എ വെബ്​സൈറ്റിലെ ഇ സേവന പോർട്ടൽ വഴി ലളിതമായ മൂന്ന്​ ഘട്ടങ്ങളിലൂടെ മൂല്യവർധിത നികുതി രജിസ്​ട്രേഷൻ പൂർത്തിയാക്കാമെന്ന്​ അതോറിറ്റി ആവർത്തിച്ച്​ വ്യക്​തമാക്കി.

രണ്ടോ അതിലധികമോ വ്യക്​തികൾ പങ്കാളിത്ത വ്യവസ്​ഥയിൽ നടത്തുന്ന ബിസിനസിന്​ 'ടാക്​സ്​ ഗ്രൂപ്പ്​' എന്ന നിലയിലുള്ള രജിസ്​ട്രേഷൻ ആവശ്യമായേക്കാമെന്ന്​ യു.എ.ഇ ഫെഡറൽ നികുതി അതോറിറ്റി അറിയിച്ചു. പങ്കാളികളിൽ ഓരോരുത്തർക്കും യു.എ.ഇയിൽ ബിസിനസ്​ സ്​ഥലമോ സ്​ഥിരം ബിസിനസോ ഉണ്ടായിരിക്കുക, സാമ്പത്തിക ധനകാര്യ നിർവഹണത്തിൽ ബിസിനസ്​ പങ്കാളികൾ വെ​വ്വേറെയല്ലാതെ ബന്ധപ്പെട്ടിരിക്കുക, ഗ്രൂപ്പിലെ ഒരാൾക്കോ ഒന്നിലധികം പേർക്കോ മറ്റുള്ളവർക്ക്​ മേൽ നിയന്ത്രണമുണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ്​ 'ടാക്​സ്​ ഗ്രൂപ്പ്​' രജിസ്ട്രേഷൻ ആവശ്യമാവുകയെന്നും എഫ്​.ടി.എ വിശദീകരിച്ചു.

ടാക്​സ്​ ഗ്രൂപ്പ്​ ആയി രജിസ്​റ്റർ ചെയ്യാൻ ആദ്യം ഗ്രൂപ്പിലെ ഒരംഗത്തെ പ്രതിനിധിയായി നാമനിർദേശം ചെയ്യണം. ഈ പ്രതിനിധിയാണ്​ രജിസ്​ട്രേഷന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. ഇയാൾക്ക്​ ടാക്​സ്​ ​ഐഡന്‍റി​ഫിക്കേഷൻ നമ്പർ ലഭിച്ചാൽ മറ്റു അംഗങ്ങളെയും ടാക്​സ്​ ഗ്രൂപ്പ്​ രജിസ്​ട്രേഷനിലൂടെ ചേർക്കാൻ സാധിക്കും. ഓരോ അംഗങ്ങളും വെവ്വേറെ രജിസ്​റ്റർ ചെയ്​താലും ഇല്ലെങ്കിലും ഇത്​ സാധ്യമാണ്​. ഈ പ്രക്രിയ പൂർത്തിയാക്കുകയും അംഗങ്ങളെ ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്​താൽ മൊത്തം ഗ്രൂപ്പിന്​ ടാക്​സ്​ രജിസ്​ട്രേഷൻ നമ്പർ നൽകും.

എഫ്​.ടി.എ വെബ്​സൈറ്റിലെ ഇ സേവന പോർട്ടൽ വഴി ലളിതമായ മൂന്ന്​ ഘട്ടങ്ങളിലൂടെ മൂല്യവർധിത നികുതി രജിസ്​ട്രേഷൻ പൂർത്തിയാക്കാമെന്ന്​ അതോറിറ്റി ആവർത്തിച്ച്​ വ്യക്​തമാക്കി. ആഴ്​ചയിൽ 24 മണിക്കൂറും ലഭ്യമായ എഫ്​.ടി.എ വെബ്​സൈറ്റിലെ ഇ സേവന പോർട്ടൽ വഴി നികുതി ബാധ്യതയുള്ള വ്യക്​തിക്കോ ഔദ്യോഗിക പ്രതിനിധിക്കോ രജിസ്​റ്റർ ചെയ്യാം. വാറ്റ്​ രജിസ്​ട്രേഷൻ, വാറ്റ്​ റി​ട്ടേൺ സമർപ്പണം, നികുതി കുടിശ്ശിക അടക്കൽ തുടങ്ങിയ സേവനങ്ങൾക്ക്​ അന്താരാഷ്​ട്ര നിലവാരത്തോടെയാണ്​ വെബ്​സൈറ്റ്​ തയാറാക്കിയിരിക്കുന്നത്​. കൂടാതെ നികുതി സംവിധാനം സംബന്ധിച്ച വിവരങ്ങളും മാർഗനിർദേശങ്ങളിലും ബോധവത്​കരണവും വെബ്​സൈറ്റിലുണ്ട്.

വാറ്റ്​ രജിസ്​ട്രേഷൻ നടത്താത്തവരിൽനിന്ന്​ ഏപ്രിൽ 30 വരെ പിഴ ഈടാക്കേണ്ടെന്ന തീരുമാനത്തി​ന്‍റെ നേട്ടം കരസ്​ഥമാക്കാൻ ബിസിനസ്​ സ്​ഥാപനങ്ങളോട്​ എഫ്​.ടി.എ നിർദേശിച്ചു. പിഴ ഒഴിവാക്കാൻ വേണ്ടി നികുതി ബാധ്യതയുള്ള മുഴുവൻ വ്യക്​തികൾക്കും മാർഗനിർദേശം നൽകാനും നികുതി സംവിധാനത്തിന്​ അനുസൃതമായി അവരുടെ ബിസിനസ്​ മാറ്റിയെടുക്കാനുമുള്ള എഫ്​.ടി.എയുടെ പ്രതിബദ്ധതയാണ്​ ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്നും അധികൃതർ വ്യക്​തമാക്കി.

TAGS :

Next Story