ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരിയോട് ട്രംപ്
ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരിയോട് ട്രംപ്
മൂന്ന് ആഴ്ചക്കകം പ്രതിസന്ധി അവസാനിപ്പിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
ഒരു വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചക്കകം പ്രതിസന്ധി അവസാനിപ്പിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിനെതിരിൽ സൗദി സഖ്യരാജ്യക്കാരേർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധി എത്രയും പെട്ടെന്ന പരിഹരിക്കണമെന്നാണ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത് . ഉപരോധത്തിന് നേതൃത്വം നൽകുന്ന സൗദി തന്നെ പ്രശ്നം അവസാനിപ്പിക്കാൻ മുന്നോട്ടു വരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇറാനെതിരെ മേഖലയില്‍ ശക്തമായ ഐക്യം രൂപപ്പെടുത്തണമെന്ന അമേരിക്കയുടെ താല്‍പര്യത്തിന് വിരുദ്ധമായുള്ള നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് വരികയാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാനെതിരെ ശക്തമായ നീക്കം നടക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യത്തോട് സൗദി ഭരണാധികാരിയുടെ മറുപടി എന്തായിരുന്നൂവെന്ന് വ്യക്തമല്ല. ഇറാന്‍ മേഖയില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് ഗള്‍ഫ് മേഖലയെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചാണെന്നാണ് അമേരിക്കയുടെ പക്ഷം. നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഭിന്നിച്ച് നലല്‍ക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
Adjust Story Font
16