Quantcast

യുഎഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം

MediaOne Logo

admin

  • Published:

    9 May 2018 1:55 PM GMT

യുഎഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം
X

യുഎഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം

വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്പോസ്റ്റുകളിലെയും നീണ്ട ക്യൂ ഒഴിവാക്കുകയാണ് ലക്ഷ്യം

ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം. വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്പോസ്റ്റുകളിലെയും നീണ്ട ക്യൂ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പ്രവേശിക്കുന്നവരടക്കം എല്ലാവര്‍ക്കും ഈ മാസം 15 മുതല്‍ ഇ-വിസ നിര്‍ബന്ധമാകും. അതേസമയം, 46 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. യൂറോപ്യന്‍ യൂണിയനു പുറമെ ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്‍, ബ്രൂണെ എന്നീ ഏഷ്യന്‍ രാജ്യങ്ങളും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്ന പട്ടികയില്‍ ഉള്‍പ്പെടും.

ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയതായി വിവിധ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തിയെന്നും ഇ-വിസ നിര്‍ബന്ധമാണെന്നുമാണ് ബോര്‍ഡുകളിലെ അറിയിപ്പ്.

നേരത്തെ ജി.സി.സിയില്‍ ചില പ്രത്യകേ തസ്തികകളില്‍ ജോലി ചെയ്യന്നവര്‍ക്ക് യു.എ.ഇയിലേക്ക് വിസ ആവശ്യമായിരുന്നില്ല. പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രം അവര്‍ക്ക് അതിര്‍ത്തി കടന്ന് യാത്ര ചെയ്യാമായിരുന്നു. ഈ ആനുകൂല്യമാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്.

വിസ അപേക്ഷ അംഗീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ അഡ്രസിലേക്ക് വിസ കൈമാറും. വിഷ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം യാത്ര ചെയ്തിരിക്കണം. 30 ദിവസമാണ് യു.എ.ഇയില്‍ തങ്ങാവുന്ന കാലാവധി. അപേക്ഷ സമര്‍പ്പിച്ച് വീണ്ടും കാലാവധി ദീര്‍ഘിപ്പിക്കാം. രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ജി.സി.സി രാജ്യത്തെ താമസ പെര്‍മിറ്റില്‍ മൂന്ന് മാസത്തെ കാലാവധിയും പാസ്പോര്‍ട്ടില്‍ ആറ് മാസത്തെ കാലാവധിയും ഉണ്ടായിരിക്കണം.

TAGS :

Next Story