Quantcast

ദുബൈയിൽ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന

MediaOne Logo

Jaisy

  • Published:

    10 May 2018 10:55 AM GMT

ദുബൈയിൽ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന
X

ദുബൈയിൽ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന

അബ്രയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ്​ അധികൃതർ

ദുബൈയിൽ ജല ഗതാഗത സംവിധാനമായ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. അബ്രയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ്​ അധികൃതർ.

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം ജല ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയത്​ 66 ലക്ഷം യാത്രക്കാർ. ഇതിൽ 62 ലക്ഷം പേരും അബ്രയിലാണ്​ സഞ്ചരിച്ചതെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി ) പുറത്തുവിട്ട കണക്ക്​ വ്യക്തമാക്കുന്നു. ആഹ്ലാദകരവും സൗകര്യപ്രദവുമായ പൊതുഗതാഗത മാർഗം പ്രയോജനപ്പെടുത്താനുള്ള ജനങ്ങളുടെ താൽപര്യമാണ്​ ഇതിലൂടെ തിരിച്ചറിയാനാവുന്നതെന്ന്​ അതോറിറ്റി വ്യക്തമാക്കി.

6,638,468 ആണ്​ യാത്രക്കാരുടെ കൃത്യമായ കണക്ക്​. പരമ്പരാഗത അബ്രകൾക്കു പുറമെ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും ശീതികരിച്ചതുമായ അബ്രകളും യാത്രക്കാരുടെ പ്രിയ വാഹനമായി. പഴമയുടെ ചന്തവും ആധുനികതയുടെ മികവും ഒന്നിച്ച ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്​ ജനങ്ങൾക്ക്​ ഏറെ ഉല്ലാസം പകരുന്നുണ്ട്​. വാട്ടർബസുകളിൽ രണ്ടര ലക്ഷത്തോളം പേർ സഞ്ചരിച്ചു. ഫെറിയിൽ ഒന്നേ കാൽ ലക്ഷത്തിലേറെ പേരും ജലടാക്​സിയിൽ 16,705 പേരും സഞ്ചരിച്ചു. ജല ഗതാഗത മാർഗങ്ങൾ കുടുതൽ കാര്യക്ഷമമാക്കുന്നതിനും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും അതോറിറ്റി ശ്രദ്ധപുലർത്തുന്നുണ്ട്​. നഗരത്തിന്റെ പുത്തൻ കാഴ്ചാ വിസ്മയമായ ദുബൈ കനാലിന്റെ വരവോടെ താമസക്കാർക്കും സന്ദർശകർക്കും ജലഗതാഗതം കൂടുതൽ ആകർഷകമായി മാറിയതായും യൂസുഫ്​ അൽ അലി പറഞ്ഞു.

TAGS :

Next Story