ഭക്ഷണശാലകൾക്ക് മുന്നറിയിപ്പുമായി മസ്കത്ത്
ഭക്ഷണശാലകൾക്ക് മുന്നറിയിപ്പുമായി മസ്കത്ത്
ഭക്ഷ്യസുരക്ഷാനിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർക്കശമാക്കുമെന്ന് നഗരസഭ വക്താവ് പറഞ്ഞു
ഭക്ഷണശാലകൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഭക്ഷ്യസുരക്ഷാനിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർക്കശമാക്കുമെന്ന് നഗരസഭ വക്താവ് പറഞ്ഞു. പിടിക്കപ്പെടുന്നവരോട് ഒരുവിധത്തിലുള്ള ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കും.
അനധികൃത വിൽപനക്കാരിൽ നിന്ന് പാചകം ചെയ്ത ഭക്ഷണം വാങ്ങുന്നതും നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഇവർ ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നത്. നിയമലംഘനങ്ങളോട് ഒരുവിധ നീക്കുപോക്കുകളും കാണിക്കില്ലെന്നും നഗരസഭാ വക്താവ് പറഞ്ഞു. നിയമലംഘനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്ക് പുറമെ മസ്കത്ത് നഗരസഭ കനത്ത പിഴയും ശിക്ഷാനടപടികളും സ്വീകരിച്ചുവരുന്നുണ്ട്. നിയമലംഘനത്തിന് പത്ത് ദിവസം വരെ റസ്റ്റോറന്റ് അടച്ചിടാനും രണ്ടായിരം റിയാൽ വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ആറുമാസം വരെ സ്ഥാപനം അടച്ചിടാനും വ്യവസ്ഥയുണ്ട്.
Adjust Story Font
16