ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദിന് വിജയം
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദിന് വിജയം
574 വോട്ട് നേടിയാണ് സുനില്‍ മുഹമ്മദ് ഒന്നാമതെത്തിയത്
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ഥി സുനില്‍ മുഹമ്മദിന് വിജയം.574 വോട്ട് നേടിയാണ് സുനില്‍ മുഹമ്മദ് ഒന്നാമതെത്തിയത്.29 ശതമാനം പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്.
രാവിലെ മുതല്‍ ദമ്മാം ഇന്ത്യന്‍ സകൂള്‍ ബോയ്‌സ് വിഭാഗം ഓഡിറ്റോറിയത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടവകാശമുള്ള 6730 രക്ഷിതാക്കളില്‍ 1878 പേര്‍മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങ് ശതമാനമാണ് ഇത്തവണ. ഭരണ സമിതിയിലേക്കുള്ള അംഗങ്ങളുടെ എണ്ണം വെട്ടിചുരുക്കിയതും കേരളത്തെ പ്രതിനിധീകരിച്ച് ഒരു സ്ഥാനാര്‍ത്ഥി മാത്രം മല്‍സര രംഗത്തുള്ളതും വോട്ട് കുറയാന്‍ ഇടയാക്കി. കേരളം, തമിഴ്‌നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മല്‍സരിച്ച മുന്നു പേരുടെയും വിജയം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സുനിൽ മുഹമ്മദ് കേരളം, തിരുനാവ കുരിശ് തമിഴ്‌നാട്, മുഹമ്മദ് ഫർഖാൻ ഭീഹാർ, ഇമ്രാൻ അലി തെലുങ്കാന, സഫതർ സയ്യിദ് കർണാടക എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവർ. 574 വോട്ട് നേടി മലയാളി സ്ഥാനാർഥി സുനിൽ മുഹമ്മദ് ഒന്നാമത് എത്തി.
Adjust Story Font
16