സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മരുന്നു വില്‍പനക്കെതിരെ യുഎഇ സര്‍ക്കാറിന്‍റെ മുന്നറിയിപ്പ്
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മരുന്നു വില്‍പനക്കെതിരെ യുഎഇ സര്‍ക്കാറിന്‍റെ മുന്നറിയിപ്പ്
അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വില്‍ക്കുന്ന മരുന്നുകള്‍ക്കെതിരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്. ഇത്തരം മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു
അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വില്‍ക്കുന്ന മരുന്നുകള്‍ക്കെതിരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു.
അര്‍ബുദത്തിനുള്ള പ്രകൃതിദത്തമായ മരുന്നുകള്‍ എന്ന പേരില്‍ നിരവധി പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മരുന്നുകള്‍ ഉപയോഗിച്ച് രോഗം ചികിത്സിച്ചുമാറ്റിയതായും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും വ്യാജ മരുന്നുകളാണ് ഇതെന്നും ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാം. ചില അവസരങ്ങളില്‍ മരണം വരെ സംഭവിക്കാം. വ്യാജ മരുന്നുകള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോടും പബ്ലിക് പ്രോസിക്യൂഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെ മരുന്ന് വില്‍പനയോ പ്രചാരണമോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16