യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറവില്‍പന നിരക്കില്‍ കുറവുണ്ടാകും
യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറവില്‍പന നിരക്കില്‍ കുറവുണ്ടാകും
യു.എ.ഇ ഊര്‍ജ മന്ത്രാലയമാണ് ആഗസ്റ്റ് മാസത്തെ ഇന്ധന നിരക്കിളവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടുത്ത മാസം യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറവില്‍പന നിരക്കില്‍ കുറവുണ്ടാകും. ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയിടിവ് തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
യു.എ.ഇ ഊര്‍ജ മന്ത്രാലയമാണ് ആഗസ്റ്റ് മാസത്തെ ഇന്ധന നിരക്കിളവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ലിറ്ററിന് 1.77 ദിര്‍ഹം വിലയുള്ള സ്പെഷല്‍ ഗ്രേഡ് പെട്രോളിന് ആഗസ്റ്റ് ഒന്നു മുതല്‍ 15 ഫില്‍സ് കുറഞ്ഞ് 1.62 ദിര്‍ഹമാകും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.73 ദിര്‍ഹമായിരിക്കും നിരക്ക്. നിലവില്‍ 1.88 ആണ് വില.
രാജ്യത്ത് ഏറ്റവും വിലകുറഞ്ഞ പെട്രോളായ ഇപ്ളസ് ഗ്യാസോലിന്‍െറ വില ലിറ്ററിന് 1.70 ദിര്‍ഹമില്‍നിന്ന് 1.55ദിര്‍ഹമായി കുറയും. ഡീസല്‍വിലയിലും നിരക്കിളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ 1.85ല്‍ നിന്ന് ലിറ്ററിന് 1.76 ആയാണ് വില കുറച്ചിരിക്കുന്നത്. ആഗോള വിപണിയിലെ നിരക്കുമായി കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇന്ധനവില ക്രമീകരിച്ചതിനെ തുടര്‍ന്ന് ഓരോ മാസവും നിരക്ക് പ്രഖ്യാപിക്കുന്ന രീതിയാണ് യു.എ.ഇയിലുള്ളത്. ആഗോളവിപണിയില്‍ കഴിഞ്ഞ മാസം ബാരലിന് 50 ഡോളറിലേക്ക് ഇന്ധന നിരക്ക് വന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. ബാരലിന് 44 ഡോളര്‍ എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം.
ഇന്ധന നിരക്കില്‍ കാര്യമായ വര്‍ധനക്ക് സാധ്യത കുറവാണെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് ഗള്‍ഫ് സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടിയാകും. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പിറകോട്ടടിച്ചതും എണ്ണവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Adjust Story Font
16