Quantcast

കുവൈത്തില്‍ 28495 ഇന്ത്യക്കാർ അനധികൃത താമസക്കാര്‍

MediaOne Logo

Jaisy

  • Published:

    11 May 2018 12:38 PM GMT

കുവൈത്തില്‍ 28495 ഇന്ത്യക്കാർ അനധികൃത താമസക്കാര്‍
X

കുവൈത്തില്‍ 28495 ഇന്ത്യക്കാർ അനധികൃത താമസക്കാര്‍

നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാൻ വൈകുന്നത് നിയമക്കുരുക്കുകൾ മൂലമാണെന്നും വിശദീകരണം

കുവൈത്തില്‍ 28495 ഇന്ത്യക്കാർ രാജ്യത്ത് അനധികൃത താമസക്കാരായുണ്ടെന്ന് എംബസ്സി . നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാൻ വൈകുന്നത് നിയമക്കുരുക്കുകൾ മൂലമാണെന്നും വിശദീകരണം . കുവൈത്ത് നിയമത്തെ മറികടന്നു എംബസിക്കു ഒന്നും ചെയ്യാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇന്ത്യൻ എംബസ്സി അറിയിച്ചു .

പൊലീസ് പരിശോധനകളിൽ പിടിയിലായി നാടുകടത്തലിനു വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ മടക്കയാത്ര വൈകുന്നത് പരാതികൾക്ക് കാരണമായിരുന്നു . ഇതേ തുടർന്നാണ് എംബസ്സി വിശദീകരണവുമായി എത്തിയത് . നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സ്വാഭാവികമായി എടുക്കുന്ന കാലതാമസം കൊണ്ടാണിതെന്നാണ് എംബസ്സിയുടെ വിശദീകരണം . നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മുതൽ ആര് മാസം വരെ സമയം ആവശ്യമാണ് ഓരോ കേസിലും വ്യത്യസ്ത നടപടികളാണ് കുവൈത്ത് നിയമം അനുശാസിക്കുന്നതെന്നും ഇതിനെ മറികടക്കാൻ എംബസിക്കു പരിമിതികൾ ഉണ്ടെന്നും വാർത്താകുറിപ്പിൽ പറയുന്നു . കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത് അധികൃതർ നൽകിയ കണക്കനുസരിച്ചു 28495 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി കുവൈത്തിൽ താമസിക്കുന്നത്. പരിശോധനകളിൽ ദിനം പ്രതി നിരവധി പേര് പിടിയിലാകുന്നുണ്ട് . ഇവരെ കുറെ കാലം വിവിധ പോലീസ് ലോക്കപ്പുകളിൽ താമസിപ്പിച്ച ശേഷമാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുക. ഇവരിൽ പാസ്സ്പോർട്ടില്ലാത്തവർക്കായി കുവൈത്ത് അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് ഔട്ട് പാസ് ലഭ്യമാക്കാറുണ്ട് .ഗാർഹിക ജോലിക്കാരുടെ കാര്യത്തിൽ സാധുതയുള്ള പാസ്സ്പോർട്ട് തൊഴിലുടമ പിടിച്ചു വെക്കുകയും ഒളിച്ചോട്ട കേസ് നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാനടിക്കറ്റു ഹാജരാക്കിയാൽ മടക്കയാത്ര സാധ്യമാകും അതെ സമയം ഒളിച്ചേട്ടക്കേസ്‌ നിലവിലുണ്ടെങ്കിൽ പരാതി തീയതി മുതൽ മൂന്ന് മുതൽ ആര് മാസം വരെയും ഇക്കാമ കാലാവധി തീർന്ന കേസുകളിൽ രണ്ടു മുതൽ മൂന്നു മാസം വരെയും കാലതാമസമെടുക്കും . ഇന്ത്യക്കാരെ നാടുകടത്തൽ വേഗത്തിലാക്കാനുള്ള നടപടികൾ എംബസ്സി സ്വീകരിക്കാറുണ്ടെന്നും മൂന്നു മുതൽ ആര് മാസം വരെ എന്നത് സ്വാഭാവിക കാലയളവായി കണക്കാക്കേണ്ടതുണ്ടെന്നും അറിയിച്ച എംബസ്സി ഈ വര്ഷം ആദ്യ ആറുമാസത്തിനുള്ളിൽ 3127 പേർക്ക് അടിയന്തിര യാത്രാ രേഖ നൽകിയതായും കൂട്ടിച്ചേർത്തു

TAGS :

Next Story