Quantcast

ഹജ്ജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ തുടങ്ങി

MediaOne Logo

Sithara

  • Published:

    11 May 2018 6:15 PM GMT

ഹജ്ജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ തുടങ്ങി
X

ഹജ്ജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ തുടങ്ങി

'ആഭ്യന്തര തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന് ആരംഭിച്ച പോര്‍ട്ടല്‍ വഴി 30,000 പേര്‍ റജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന് ആരംഭിച്ച പോര്‍ട്ടല്‍ വഴി 30,000 പേര്‍ റജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഓണ്‍ലൈന്‍ രജ്ട്രേഷന്‍റെ ആദ്യത്തെ ആറ് മണിക്കൂറിനുള്ളിലാണ് ഇത്രയും പേര്‍ ബുക്ക് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്തത് സാധാരണ നിരക്കിലുള്ള കാറ്റഗറിയിലാണ്.

ഇന്ന് രാവിലെ എട്ട് മണി മുതലാണ് ഓണ്‍ലൈന്‍ വഴി ആഭ്യന്തര ഹജ്ജ് റജിസ്ട്രേഷന്‍ ആരംഭിച്ചത്. ആദ്യ മിനുട്ടുകളില്‍ തന്നെ നൂറുകണക്കിനാളുകള്‍ രജിസ്ട്രേഷന് ശ്രമിച്ചതോടെ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായി. ബുക്കിങ് ആരംഭിച്ച് ഏതാനും സമയത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ക്കായി പോര്‍ട്ടല്‍ അടച്ചതായി സന്ദേശം സ്ക്രീനില്‍ തെളിഞ്ഞു. രാവിലെ 11 മണിക്ക് മുമ്പായി 17,137 പേര്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 3,490 പേര്‍ സാധാരണ നിരക്കിലും 13,261 പേര്‍ മിത നിരക്കിലും 386 പേര്‍ കുറഞ്ഞ നിരക്കിലുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ഒരേ സമയം സൈറ്റ് ഉപയോഗിച്ചത് കാരണമാണ് പ്രയാസം നേരിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. റജിസ്ട്രേഷന്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നതിനാല്‍ സാവകാശം കാണിക്കണമെന്നും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു. ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് സര്‍വീസിന് 200 കമ്പനികള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ സാധാരണ നിരക്കിലും മിത നിരിക്കിലുമുള്ളതാണ്. കുറഞ്ഞ നിരക്കിലുള്ള 'മുയസ്സര്‍' ഗണത്തില്‍ രാജ്യത്ത് 10 കമ്പനികള്‍ക്കാണ് അനുമതിയുള്ളത്.

TAGS :

Next Story