ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13 മുതല്‍
- Published:
11 May 2018 7:18 PM GMT
ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13 മുതല്‍
പൊതുവില്‍ ഖത്തറിലെ പ്രവാസികളുടെ ജോലിമാറ്റവും രാജ്യത്തിന് പുറത്തുപോകുന്നതും കൂടുതല്‍ എളുപ്പമാക്കുന്ന നിയമമായിരിക്കും നിലവില്‍ വരികയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ പ്രവാസികളുടെ വരവും പോക്കും താമസവും നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കാനുള്ള ദീര്‍ഘകാല ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടത്തിയിരുന്നത് . പ്രാദേശിക പത്രം പുറത്തുവിട്ട തിയ്യതി പക്ഷെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. പൊതുവില്‍ ഖത്തറിലെ പ്രവാസികളുടെ ജോലിമാറ്റവും രാജ്യത്തിന് പുറത്തുപോകുന്നതും കൂടുതല്‍ എളുപ്പമാക്കുന്ന നിയമമായിരിക്കും നിലവില്‍ വരികയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16