Quantcast

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ മക്കയിലെത്തി തുടങ്ങും

MediaOne Logo

Damodaran

  • Published:

    11 May 2018 6:35 PM GMT

സെപ്തംബര്‍ അ‍ഞ്ചിനാണ് കൊച്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. ഹജ്ജിന് ശേഷം മദീന സന്ദര്‍ശനം പൂര്‍ത്തായിക്കി അവിടെ നിന്നാണ് തീര്‍ഥാടകര്‍ ....


കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ മക്കയിലെത്തി തുടങ്ങും. കൊച്ചിയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴി നാനൂറ്റി അന്പത് തീര്‍ഥാടകരാണ് ആദ്യ സംഘത്തില്‍ മക്കയിലെത്തുക. ഇന്ത്യയില്‍ നിന്നും ഇതുവരെയായി അന്പത്തി അയ്യായിരം തീര്‍ഥാടകര്‍ സൌദിയിലെത്തി.

ഇന്ത്യന്‍ സമയം വൈകീട്ട് ഒന്പത് മണിയോടെ സൌദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംങ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രണ്ട് മണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഹജ്ജ് ടെര്‍മിനലില്‍ നിന്നും തീര്‍ഥാടകര്‍ക്ക് ബസ് മാര്‍ഗമായിരിക്കും മക്കയിലേക്ക് പോവുക. സൌദി സമയം രാത്രി പത്തിനൊന്ന് മണിയോടെ തീര്‍ഥാടകര്‍ റൂമുകളിലെത്തും. മക്കയിലെ മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും. തീര്‍ഥാടകര്‍ രാത്രി തന്നെ മസ്ജിദുല്‍ ഹറാമിലെത്തി ഉംറ നിര്‍വഹിക്കും. മസ്ജിദുല്‍ ഹറാമിന്‍റെ ഒന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയിലും ഒന്പത് കീലോ മീറ്റര്‍ അകലെ അസീസിയയിലുമാണ് ഹാജിമാര്‍ക്ക് താമസ സൌകര്യം. അസീസിയയില്‍ നിന്നും ഇരുപത്തി നാല് മണിക്കൂറും ഹറമിലേക്ക് ഹജ്ജ് മിഷന്‍ ബസ് സൌകര്യം ഒരുക്കിയിട്ടുണ്ട്.

സെപ്തംബര്‍ അ‍ഞ്ചിനാണ് കൊച്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. ഹജ്ജിന് ശേഷം മദീന സന്ദര്‍ശനം പൂര്‍ത്തായിക്കി അവിടെ നിന്നാണ് തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുക. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള പകുതിയിലധികം ഹാജിമാര്‍ ഇതിനകം സൌദിയിലെത്തിയിട്ടുണ്ട്. മദീന വഴിയുള്ള മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ദിവസത്തോടെ എത്തിച്ചേര്‍ന്നു. സെപ്തംബര്‍ അഞ്ചു വരെ ജിദ്ദ വിമാനത്താവളം വഴിയാണ് ബാക്കിയുള്ള തീര്‍ഥാടകര്‍ എത്തുക. തീര്‍ഥാടകര്‍ക്കുള്ള താസമം , മെഡിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ സൌകര്യങ്ങള്‍ എല്ലാം മക്കയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

TAGS :

Next Story