യമനില്‍ സമാധാനം നിലനിര്‍ത്താന്‍ അറബ്യ സഖ്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി
യമനില്‍ സമാധാനം നിലനിര്‍ത്താന്‍ അറബ്യ സഖ്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി
യമന്‍ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ജി.സി.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ജിദ്ദയില്‍ നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
യമനില്‍ സമാധാനം നിലനിര്‍ത്താന്‍ അറബ്യ സഖ്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ അവസരം ഹൂഥികളും അലി സ്വാലിഹും ഉപയോഗപ്പെടുത്തണമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. യമന്‍ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ജി.സി.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ജിദ്ദയില്‍ നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെയം മിഡിലീസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് മന്ത്രി Topias Ellwood ഉം യുഎന്നിന്‍റെ യമന്‍ പ്രതിനിധി ഇസ്മാഈല്‍ വലദ്ശൈഖ് , ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയാനി എന്നിവരുടെയും സാനിധ്യത്തിലായിരുന്നു ജിദ്ദയില്‍ യോഗം ചേര്‍ന്നത്. യുഎന്‍ പ്രമേയം അടിസ്ഥാനത്തില്‍ യമനില്‍ സമ്പൂര്‍ണ്ണ രാഷ്ട്രീയ, സുരക്ഷ പരിഹാരങ്ങള്‍ സമീപ ഭാവിയില്‍ തന്നെ കൊണ്ടുവരാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. യമനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാനം പുന:സ്ഥാപിക്കാനുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങളും യോഗം വിലയിരുത്തി. യമനില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന് സഖ്യകക്ഷികളുടെ സഹകരണം വാഗ്ദാനം ചെയ്തു. എന്നാല്‍ ആക്രമണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഹൂഥികളും അലി സാലിഹും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ പുനരാംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി പറഞ്ഞു.
Adjust Story Font
16