Quantcast

സലാലയിലെ ഓണാഘോഷം

MediaOne Logo

Sithara

  • Published:

    11 May 2018 10:13 PM GMT

ഖരീഫ് കാലത്തിന് ശേഷമെത്തിയ ഓണം സലാലയിലെ മലയാളികൾക്ക് സമൃദ്ധമായ ചിങ്ങമാസത്തെ ഓർമിപ്പിക്കുന്നതായിരുന്നു.

സലാലയിലും വിവിധ മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷങ്ങൾക്ക് ഓണസദ്യയോടെയാണ് തുടക്കമായത്. ഖരീഫ് കാലത്തിന് ശേഷമെത്തിയ ഓണം സലാലയിലെ മലയാളികൾക്ക് സമൃദ്ധമായ ചിങ്ങമാസത്തെ ഓർമിപ്പിക്കുന്നതായിരുന്നു. സീസണിൽ ഒഴുകിയെത്തിയ അഞ്ച് ലക്ഷത്തിലധികം ടൂറിസ്റ്റുകൾ ഇവിടുത്തെ എല്ലാ മേഖലയെയും സമ്പന്നമാക്കി. ഈ സമൃദ്ധിയുടെ നിറവിലാണ് വിവിധ കൂട്ടായ്മകളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷങ്ങൾ ക്ലബ്ബ് ചെയർമാൻ മൻപ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു. വടംവലി മത്സരത്തിൽ തണൽ സലാല ഒന്നാം സ്ഥാനവും സലാല ടൈഗേഴ്സ് രണ്ടാം സ്ഥാനക്കാരുമായി. ആഘോഷ പരിപാടികൾക്ക് കണ്‍വീനർ ഡോ നിഷ്താർ, അനിൽ ബാബു മറ്റു കമ്മിറ്റിയംഗങ്ങളും നേതൃത്വം നൽകി. എസ്.എൻ.ഡി.പി സലാല, മർത്തോമ സഭ എന്നിവയുടെ ഓണാഘോഷവും നടന്നു.

TAGS :

Next Story