Quantcast

ഡ്രോണ്‍ ഭീഷണി; ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ അടച്ചിട്ടു

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 8:04 AM GMT

ഡ്രോണ്‍ ഭീഷണി; ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ അടച്ചിട്ടു
X

ഡ്രോണ്‍ ഭീഷണി; ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ അടച്ചിട്ടു

22 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഈ വര്‍ഷം മൂന്നാം തവണയാണ് ദുബൈയില്‍ ആളില്ലാവിമാനങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്.

വ്യോമപാതയില്‍ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് യുഎഇയിലെ ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഒന്നര മണിക്കൂറോളം അടച്ചിട്ടു. 22 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഈ വര്‍ഷം മൂന്നാം തവണയാണ് ദുബൈയില്‍ ആളില്ലാവിമാനങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 7.25 മുതല്‍ 9.10 വരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നത്. രാത്രി എട്ട് മുതല്‍ പത്ത് വരെ ഷാര്‍ജ വിമാനത്താവളവും അടച്ചിട്ടു. വ്യോമപാതയില്‍ ഡ്രോണ്‍ പറന്നത് സുരക്ഷാഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു നടപടി. ദുബൈയിലേക്കുള്ള 22 വിമാനങ്ങള്‍ ഈ സമയം മക്തൂം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടേണ്ടി വന്നു. ഷാര്‍ജയില്‍ എട്ട് എയര്‍ അറേബ്യ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെയും ഇത് ബാധിച്ചു. വര്‍ഖ മേഖലയില്‍ നിന്നാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയ ഡ്രോണ്‍ പറന്നതെന്ന് എയര്‍പോര്‍ട്ട് അതോറ്റിറ്റി അറിയിച്ചു. ഇത് പറത്തിയവരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 28നും, ജൂണ്‍ 11 നും സമാനമായ രീതിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഡ്രോണുകള്‍ തടസപ്പെടുത്തിയിരുന്നു. വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നേരത്തേ അബൂദബിയില്‍ ഡ്രോണുകളുടെ വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദുബൈയില്‍ ഡ്രോണ്‍ പറത്തുന്നതിന് ലൈസന്‍സും നിയന്ത്രണവും നിലവിലുണ്ടെങ്കിലും ഇതിന്റെ വില്‍പന നിയന്ത്രിച്ചിട്ടില്ല.

TAGS :

Next Story