Quantcast

ഒമാനില്‍ റെഡ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

MediaOne Logo

admin

  • Published:

    11 May 2018 4:04 AM GMT

ഒമാനില്‍ റെഡ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
X

ഒമാനില്‍ റെഡ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

ഒമാനില്‍ റെഡ് സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവോ അഞ്ഞൂറ് റിയാല്‍ പിഴയോ ശിക്ഷ നല്‍കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. റെഡ് സിഗ്‌നല്‍ മറികടക്കുന്നത് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് നിയമം കര്‍ക്കശമാക്കിയതെന്നും അറിയിപ്പില്‍ പറയുന്നു...

ഒമാനില്‍ റെഡ് സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവോ അഞ്ഞൂറ് റിയാല്‍ പിഴയോ ശിക്ഷ നല്‍കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. റെഡ് സിഗ്‌നല്‍ മറികടക്കുന്നത് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് നിയമം കര്‍ക്കശമാക്കിയതെന്നും അറിയിപ്പില്‍ പറയുന്നു.

നിയമ ലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് ഒരു വര്‍ഷത്തെ തടവും അഞ്ഞൂറ് റിയാല്‍ പിഴയും ഒരുമിച്ച് ചുമത്താനും സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നത് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് നിയമം കര്‍ക്കശമാക്കിയതെന്ന് ഗതാഗത വകുപ്പിലെ നിയമലംഘന വിഭാഗം മേധാവി പറഞ്ഞു. അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന വാഹനങ്ങളാണ് സിഗ്‌നല്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടാറ്. ഇത്തരം അപകടങ്ങള്‍ മരണത്തിനും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നു.

ബോധവത്കരണത്തിനൊപ്പം കര്‍ക്കശ നിയമ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതും നിയമ ലംഘകരുടെ എണ്ണത്തിലും സിഗ്‌നലുകളിലെ അപകടങ്ങളിലും കുറവുണ്ടാക്കിയിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ശിക്ഷ കര്‍ക്കശമാക്കിയതിന്റെ ലക്ഷ്യം. നിലവില്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ ജയിലും 50 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അബദ്ധത്തില്‍ സംഭവിച്ചുപോയ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കാനും നിയമം അനുവദിക്കുന്നുണ്ട്.

എന്നാല്‍ ഭേദഗതി ചെയ്ത നിയമത്തില്‍ ഈ ഇളവുകള്‍ അനുവദിക്കുകയില്ല. റോഡില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നവരില്‍ നിന്നും സിഗ്‌നലുകളില്‍ തെറ്റായ ലൈനിലൂടെ വാഹനങ്ങള്‍ മറികടക്കുന്നവരില്‍ നിന്നും 35 റിയാല്‍ വീതം പിഴ ചുമത്താന്‍ തീരുമാനിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

TAGS :

Next Story