കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രണമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഐഎസ്
കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രണമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഐഎസ്
സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അൽ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളിയിൽ ചാവേറാക്രണമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഐ എസ് സംഘത്തിന്റെ വെളിപ്പെടുത്തൽ .രാജ്യത്തെ പല തന്ത്ര പ്രധാന സ്ഥലങ്ങളും ആക്രമണത്തിനായി തെരഞ്ഞെടുത്തിരുന്നെന്നും രാജ്യത്തിന് പുറത്തുള്ള ചാവേറുകളെ ഇതിനായി കണ്ടുവെച്ചിരുന്നതായും കുവൈത്തിൽ പിടിയിലായ ഐ എസ് സംഘാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അൽ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിെൻറ പേരിൽ ഫിലിപ്പീനിസിൽ വെച്ച് അറസ്റ്റിലായ അലി ഹുസൈൻ അൽ ദുഫൈരിയെ നാട്ടിലെത്തിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് . ഹുസൈൻ ദുഫൈരിയുടെ അറസ്റ്റിനെ തുടർന്ന് സാദ് അബ്ദുള്ളയിൽ വെച്ച് ഇയാളുടെ സഹോദരനെയും മറ്റൊരു സഹോദരെൻറ പുത്രനെയും രാജ്യ രക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു ചോദ്യം ചെയ്തിരുന്നു . കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷൻ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളം, സുലൈബീകാത്തിലുള്ള ശിയാ വിഭാഗത്തിന്റെ ഹുസൈനിയ, അബ്ദലിയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിരുന്ന് സൽക്കാരം എന്നിവിടങ്ങളിലും ചവേർ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതികൾ സമ്മതിച്ചു ഈ സ്ഥലങ്ങളുടെ രേഖാ ചിത്രങ്ങളും രാസ വസ്തുക്കളും പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അലക്സാൻഡ്രിയയിലെ പോപ്പ് തേവോദോറോസ് രണ്ടാമന്റെ കുവൈത്ത് സന്ദർശന സമയത്ത് ക്രിസ്ത്യന്‍ ദേവാലയത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും ഇവർ മൊഴി നൽകിയാതായി .ഇറാഖിലെ പ്രമുഖ ഐ എസ് നേതാവുമായി ഇവർ ടെലഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഐ.എസ് ബന്ധത്തിന്റെ പേരിൽ രണ്ടാഴ്ച മുമ്പാണ് കുവൈത്തി പൗരനും സഖ്യസേനയുടെ ആക്രമണത്തിൽ ഇറാഖിൽ കൊല്ലപ്പെട്ട അബൂജൻദൽ അൽ കുവൈത്തിയുടെ സഹോദരനുമായ അലി ഹുസൈൻ ദുഫൈരിയും സിറിയക്കാരിയായ ഭാര്യ രഹഫ് സൈനയും ഫിലിപ്പീനിൽ കസ്റ്റഡിയിലായത്.
Adjust Story Font
16