വടകരക്കാരുടെ കൈപ്പുണ്യത്തില്‍ തിരുവള്ളൂര്‍ വില്ലയിലെ നോമ്പുതുറ
വടകരക്കാരുടെ കൈപ്പുണ്യത്തില്‍ തിരുവള്ളൂര്‍ വില്ലയിലെ നോമ്പുതുറ
നാട്ടുകാരുടെ ഈ കൈപുണ്യം പ്രവാസലോകത്തും കാണാനാവും
നോമ്പു തുറക്കായി പലതരം പ്രദേശിക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ വിദഗ്ദരാണ് കോഴിക്കോട് വടകരക്കാര്‍. നാട്ടുകാരുടെ ഈ കൈപുണ്യം പ്രവാസലോകത്തും കാണാനാവും. വടകരയില്‍ നിന്നുള്ള പ്രവാസികള്‍ കൂട്ടമായി താമസിക്കുന്ന ഖത്തറിലെ തിരുവള്ളൂര്‍ വില്ലയിലെ നോമ്പുതുറ വിശേഷങ്ങള്‍ കാണാം.
എല്ലാ സല്‍ക്കാരങ്ങള്‍ക്കും അപ്പത്തരങ്ങള്‍ നിര്‍ബന്ധമാണ് വടകരക്കാര്‍ക്ക്. നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ കുടുംബിനികള്‍ മാത്രമല്ല പുരുഷന്‍മാരും വിദഗ്ദരാണ് എന്ന് തെളിയിക്കുകയാണ് ഖത്തറിലെ തിരുവള്ളൂര്‍ വില്ലയിലെ താമസക്കാര്‍ . 30 ലധികം ആളുകള്‍ താമസിക്കുന്ന ഈ ബാച്ചിലര്‍ വില്ലയില്‍ നാട്ടിലെ സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവങ്ങള്‍ എല്ലാം ഒരുക്കിയാണിവര്‍ നോമ്പുതുറക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി ഖത്തറിലെ തിരുവള്ളൂര്‍ക്കാരുടെ മേല്‍വിലാസമാണ് ഈ വില്ല. ഒരുമയിലൂടെയും ഐക്യത്തിലൂടെയും കൂട്ടായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ഇവര്‍ നോമ്പുകാലത്താണ് കാര്യമായി വിഭവ സമാഹരണം നടത്തുന്നത്. വിഭവങ്ങളൊരുക്കുന്നതിലും വിളമ്പുന്നതിലും അതിഥികളെ സല്‍ക്കരിക്കുന്നതിലുമെല്ലാം . നിഷ്‌കളങ്കമായ നാടന്‍ ടച്ചുണ്ട് ഈ ഇഫ്താറിന് .
Adjust Story Font
16