ദുബൈയില്‍ വാഹന ബിസിനസുകള്‍ക്ക് ആര്‍ടിഎ അനുമതി നിര്‍ബന്ധമാക്കി
ദുബൈയില്‍ വാഹന ബിസിനസുകള്‍ക്ക് ആര്‍ടിഎ അനുമതി നിര്‍ബന്ധമാക്കി
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ്ആൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
ദുബൈയില്‍ വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ ബിസിനസുകള്‍ക്കും ആര്‍ടിഎയുടെ അനുമതി നിര്‍ബന്ധമാക്കി. എല്ലാത്തരം വാഹനങ്ങളും വാടകക്ക് നല്‍കുന്നതിനും ചരക്കുകള്‍ ഏറ്റെടുത്ത് കൊണ്ടുപോകുന്നതിനും ആര്‍ടിഎ അനുമതിവേണം. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ്ആൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ദുബൈയില്‍ ഗതാഗത-വാഹന വാടക ബിസിനസുകളെ നിയന്ത്രിക്കാനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ആര്‍ ടി എയുടെ അനുമതി നേടാതെ ഗതാഗതവും വാഹനവുമായി ബന്ധപ്പെട്ട ഒരു ബിസിനസും അനുവദിക്കില്ല. ബസുകൾ, ട്രക്കുകൾ, വിനോദ വാഹനങ്ങൾ, മോട്ടർ സൈക്കിൾ, സൈക്കിൾ എന്നിവയുടെ വാടക ഇടപാടുകള്‍ക്കും ആര്‍ടിഎ അനുമതി നിര്‍ബന്ധമാകും. ഓരോ വർഷവും പെർമിറ്റ് പുതുക്കണം.
ഫ്രീ സോണുകൾ, പ്രത്യേക സാന്പത്തിക വികസന മേഖലകള്‍, ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സർക്കിൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഏത് ആവശ്യങ്ങൾക്കാണോ അനുമതി നേടുന്നത് അതിനു മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാനാവൂ. സ്ഥാപനത്തിന് വ്യവസ്ഥാപിതമായ ഓഫിസും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്ഥലവും ഉണ്ടായിരിക്കണം. ഒരുവര്‍ഷത്തിനകം ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ വ്യവസ്ഥകൾ നടപ്പാക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
Adjust Story Font
16