ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പഠനകേന്ദ്രം വഴി യുഎഇയില്‍ നടത്തുന്ന കോഴ്സുകള്‍ നിയമവിരുദ്ധം
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പഠനകേന്ദ്രം വഴി യുഎഇയില്‍ നടത്തുന്ന കോഴ്സുകള്‍ നിയമവിരുദ്ധം
ഗള്‍ഫില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ക്ക് ചേരുന്നതിന് അവയുടെ യുജിസി അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പഠനകേന്ദ്രം വഴി യുഎഇയില്‍ നടത്തുന്ന കോഴ്സുകള്‍ നിയമവിരുദ്ധമാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഗള്‍ഫില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ക്ക് ചേരുന്നതിന് അവയുടെ യുജിസി അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ എന്നിവക്ക് അവയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് കോഴ്സ് നടത്താന്‍ UGC അനുമതി നല്‍കിയിട്ടില്ല. വിദൂരവിദ്യാഭ്യാസത്തിന്റെ പേരില്‍ കോഴ്സ് നടത്തുന്നതും പരീക്ഷനടത്തുന്നതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുജിസി കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ അറിയിപ്പ് അനുബന്ധമായി ചേര്‍ത്താണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പിറക്കിയത്. യുജിസി ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടും യുഎഇയില്‍ വിവിധ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ കോഴ്സുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്. കോഴ്സുകള്‍ വാഗ്ദാനം ചെയ്ത് വിവിധ ഇന്ത്യന്‍ സര്‍വ്വകലാശാല പഠനകേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ വ്യാപകമാണ്. ഓഫ് കാമ്പസ്, വിദൂരവിദ്യാഭ്യാസം എന്നിവ സംബന്ധിച്ച യുജിസിയുടെ നയവും സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനപരിധിയും സംബന്ധിച്ച് 2013 ല്‍ തന്നെ യുജിസി നോട്ടീസ് ഇറക്കിയിട്ടുണ്ട്. വെബ്സൈറ്റില്‍ ഇത് പരിശോധിച്ച് അംഗീകാരം ഉറപ്പാക്കിയ ശേഷമേ കോഴ്സുകള്‍ക്ക് ചേരാവൂ എന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരതീയാര്‍ യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ ആറ് പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ് നിരവധി വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.
Adjust Story Font
16