എണ്ണവിലവർധനയിൽ പ്രതികരിക്കാതെ യുഎഇ
എണ്ണവിലവർധനയിൽ പ്രതികരിക്കാതെ യുഎഇ
വിപണിയിലേക്ക് ആവശ്യകതയിലും കൂടുതൽ എണ്ണ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും യുഎഇ വ്യക്തമാക്കി
ആഗോള വിപണിയിൽ ഇപ്പോഴത്തെ എണ്ണവില സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് യുഎഇ. വിപണിയിലേക്ക് ആവശ്യകതയിലും കൂടുതൽ എണ്ണ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും യുഎഇ വ്യക്തമാക്കി. ബാരലിന് 70 ഡോളർ വരെ എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് യുഎഇയുടെ പ്രതികരണം.
എണ്ണവിലയിൽ പരിഭ്രാന്തിയില്ലെന്ന് യു.എ.ഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂഇ പറഞ്ഞു. എന്തെങ്കിലും കൂടുതലായി ചെയ്യണമെന്ന അഭിപ്രായവും ഇല്ല. വിപണിയിൽ നൂറ് ശദലക്ഷം ബാരലിന്റെ അമിത ലഭ്യത ഇപ്പോൾ തന്നെയുണ്ട്. വർധിച്ച തോതിലുള്ള എണ്ണ സംഭരണം കുറക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2018 അവസാനം വരെ ദിനംപ്രതി 1.8 ദശലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ് ഒപെക് തീരുമാനം.
ഉൽപാദനം കുറച്ചു കൊണ്ട് വിപണിയിൽ വില സന്തുലിതമാക്കാനുള്ള ഒപെക് തീരുമാനത്തെ പൂർണമായും പിന്തുണക്കുകയാണ് യു.എ.ഇ. നിലവിലെ ഉൽപാദനവും ആവശ്യകതയും കൃത്യമായി ഒപെക് നിരീക്ഷിച്ചു വരികയാണന്നും യു.എ.ഇ ഊർജ്ജ മന്ത്രി അറിയിച്ചു. ഉൽപാദനം കുറച്ചതു മാത്രമല്ല ഇപ്പോഴത്തെ നിരക്കിന് കാരണം. വെനിസ്വലയുടെ എണ്ണ ലഭ്യത കുറഞ്ഞതും ഇറാനിലെ രാഷ്ട്രീയ പ്രതിസന്ധിയും എണ്ണവില ഉയരാൻ ഇടയാക്കിയ കാരണങ്ങൾ ആണെന്ന് യു.എ.ഇ കരുതുന്നു. ബദൽ ഇന്ധന ലഭ്യതയുടെ കുറവും എണ്ണവിപണിക്ക് തുണയാകുന്നതായി യു.എ.ഇ വിലയിരുത്തുന്നു.
Adjust Story Font
16