കിഴക്കന്‍ ഗൗത്തയില്‍ ബശ്ശാര്‍ സേനയുടെ നരനായാട്ട് ആരംഭിച്ച് രണ്ടാഴ്ച; മരണസംഖ്യ 674ആയി
കിഴക്കന്‍ ഗൗത്തയില്‍ ബശ്ശാര്‍ സേനയുടെ നരനായാട്ട് ആരംഭിച്ച് രണ്ടാഴ്ച; മരണസംഖ്യ 674ആയി
രണ്ടാഴ്ചക്കിടെ 674 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്ന് വൈററ് ഹെല്‍മെറ്റ്സ് സന്നദ്ധ സംഘടന വ്യക്തമാക്കി.
സിറിയയുടെ കിഴക്കന്‍ ഗൗത്തയില്‍ ബശ്ശാര്‍ സേനയുടെ നരനായാട്ട് ആരംഭിച്ച് രണ്ടാഴ്ച പൂര്‍ത്തിയാവുന്നു. മരണസംഖ്യ 674ആയി ഉയര്‍ന്നതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ഗൗതയില്‍ ഇപ്പോഴും ബോംബ് ആക്രമണം തുടരുകയാണ്. സിറിയയുടെ തലസ്ഥാനമായ ഡമസ്കസിനോട് ചേര്‍ന്ന കിഴക്കന്‍ ഗൗതയില്‍ വിമത പോരാളികളുടെ സാനിധ്യയമുണ്ടെന്നാരോപിച്ചാണ് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ബോബാക്രമണം ആരംഭിച്ചത്. ഫെബ്രുവരി 17ന് ആരംഭിച്ച ബോംബാക്രമണം രൂക്ഷമായ പ്രത്യാഘാതമാണ് തയില്‍ ഉണ്ടാക്കിയത്. രണ്ടാഴ്ചക്കിടെ 674 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്ന് വൈററ് ഹെല്‍മെറ്റസ് സന്നദ്ധ സംഘടന വ്യക്തമാക്കി. ഇതില്‍ ഇരുന്നൂറോളം പേര്‍ കുട്ടികളാണ്. പതിനായിരങ്ങള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. വീട് നഷ്ടപ്പെട്ടവരുടെ കണക്കില്ല. ഐക്യരാഷ്ട്രസഭ ഇടപെട്ട് ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രമേയം പാസ്സാക്കിയെങ്കിലും എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുക എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബോംബാക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ദിവസേന അഞ്ച് മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യ വാക്ക് പാലിക്കാതെ ആക്രമണം തുടരുകയാണെന്നാണ് ഒടുവിലത്ത റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16