Quantcast

സൌദിയില്‍ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ ധനസഹായം തുടരും

MediaOne Logo

Jaisy

  • Published:

    11 May 2018 10:26 PM GMT

സൌദിയില്‍ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ ധനസഹായം തുടരും
X

സൌദിയില്‍ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ ധനസഹായം തുടരും

രണ്ട് വര്‍ഷത്തേക്കാണ് ധന സഹായമുണ്ടാവുക

സൌദിയില്‍ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ ധനസഹായം തുടരും. രണ്ട് വര്‍ഷത്തേക്കാണ് ധന സഹായമുണ്ടാവുക. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ ശമ്പളം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഓഫര്‍.

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സ്വദേശികളെ നിയമിക്കുന്നവര്‍ക്കുള്ള ധനസഹായം തുടരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് പറഞ്ഞത്. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തിന്റെ 15 ശതമാനം മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് നല്‍കും. വനിത ജോലിക്കാക്കാരെ നിയമിക്കുന്നവര്‍ക്ക് ശമ്പളത്തിന്റെ 20 ശതമാനവും സര്‍ക്കാര്‍നല്‍കും. 2017 ജൂലൈ 31ന് ശേഷം പുതുതായി നിയമിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വദേശിവത്കരണത്തിന് നല്‍കുന്ന ധനസഹായം രണ്ട് വര്‍ഷം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സൗദി വിഷന്‍ 2030ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഒപ്പം ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പ്രോല്‍സാഹിപ്പിക്കാനും. സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങള്‍ മന്ത്രാലയം നിര്‍ദേശിച്ച 'മുന്‍ഷആത്' എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലും ജോലിക്കാരെ രജിസ്റ്റര്‍ ചെയ്തിരിക്കണം. പദ്ധതി വിജയകരമാകുന്നതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

TAGS :

Next Story