സൌദിയില്‍ ട്രാഫിക് സിഗ്നലുകളില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുന്നു
സൌദിയില്‍ ട്രാഫിക് സിഗ്നലുകളില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുന്നു
ചുവപ്പ് സിഗ്നലില്‍ പെടസ്ട്രിയല്‍ ലൈന്‍ മറികടന്നാല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു
സൌദി അറേബ്യയില്‍ ട്രാഫിക് സിഗ്നലുകളില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുന്നു. ചുവപ്പ് സിഗ്നലില്‍ പെടസ്ട്രിയല്‍ ലൈന്‍ മറികടന്നാല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ട്രാഫിക് സിഗ്നലുകളില്‍ ചുവപ്പ് ലൈറ്റ് കത്തിനില്‍ക്കുമ്പോള്‍ വാഹനങ്ങള്‍ പെടസ്ട്രിയന്‍ ലൈന്‍ മറികടന്ന് നില്‍ക്കുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ട്രാഫിക് ലംഘനത്തിന്റെ 'പോയിന്റ്' പരിധിയില്‍പ്പെടുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. കുറ്റകൃത്യങ്ങളുടെ തോതനുസരിച്ചുള്ള ഒന്നാം കാറ്റഗറിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് 500 മുതല്‍ 900 വരെ റിയാല്‍ പിഴ ലഭിക്കുകയോ വാഹനം പിടിച്ചുവെക്കുകയോ ചെയ്യാം. ചിലപ്പോര്‍ കുറ്റമനുസരിച്ച് പിഴയും വാഹനം പിടിച്ചുവെക്കലും അടക്കമുള്ള ശിക്ഷ ഒരുമിച്ച് ലഭിച്ചേക്കാമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. കൂടാതെ നിയമ ലംഘനത്തിനുള്ള പോയിന്റ് വ്യവസ്ഥ പ്രകാരം 12 പോയിന്റ് ലഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ 24 പോയിന്റ് ലഭിച്ചാല്‍ അത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ഡ്രൈവിങ് ലൈസന്‍സ് തടഞ്ഞുവെക്കുകയും ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
'സാഹിര്‍' ക്യാമറ സംവിധാനമില്ലാത്ത സിഗ്നലുകളില്‍ നിരവധി ഡ്രൈവര്‍മാര്‍ ചുവപ്പ് സിഗ്നലില്‍ വാഹനം മുമ്പോട്ടെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇത് പലപ്പോഴും വാഹനാപകടത്തിന് കാരണമാകാറുണ്ട്. ഇത്തരം നിമയ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങളുടെ നമ്പര്‍ അടങ്ങിയ ചിത്രം പകര്‍ത്തി ട്രാഫിക് വിഭാഗത്തിന്റെ 'കുല്ലുനാ അംന്' [1](we, all are for safety) എന്ന ആപ്ലിക്കേഷനിലേക്ക് അയക്കേണ്ടതാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
Adjust Story Font
16