ഇഷ്ടഭക്ഷണം ഇവിടെ ആംഗ്യഭാഷയില്‍
ഇഷ്ടഭക്ഷണം ഇവിടെ ആംഗ്യഭാഷയില്‍
സംസാരശേഷിയില്ലാത്തവരെ പ്രത്യേകം പരിഗണിക്കാനായി ഖത്തറില്‍ ഒരു പുതിയ റെസ്‌റ്റോറന്റ്
സംസാരശേഷിയില്ലാത്തവരെ പ്രത്യേകം പരിഗണിക്കാനായി ഖത്തറില്‍ ഒരു പുതിയ റെസ്‌റ്റോറന്റ് ആരംഭിക്കുന്നു. ഇത്തരക്കാരുടെ സംഗമവേദിയായി മാറിയ ദോഹയിലെ ഹോട്ടലിന്റെ ഉടമകളായ മലയാളികള്‍ തന്നെയാണ് ഭിന്നശേഷിക്കാര്‍ ജീവനക്കാരായെത്തുന്ന ഹോട്ടലെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്.
ഖത്തറിലെ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന ഈ റെസ്‌റ്റോറണ്ടിലേക്ക് കയറിയാല്‍ ഒരു നിമിഷം നാം പകച്ച് പോകും. നിശബ്ദമെങ്കിലും വാചാലമായി സംവദിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ സംഗമവേദിയാണിത്. സംസാരശേഷിയില്ലാത്ത മലയാളികടളടക്കം 125 ഓളം പേര്‍ ഇവിടെ പലപ്പോഴായി ഒത്തുചേരാറുണ്ട്. സ്വദേശികളും വിദേശികളും അടങ്ങുന്ന ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവര്‍ക്ക് നമ്മുടെ അധികാരികളോടൊരു പരാതിയുണ്ട് ഇവരുടെ സുഹൃത്തായ ഹോട്ടല്‍ ജീവനക്കാരന്‍ വിപിന്‍ അത് പറഞ്ഞു തരും.
സമാവറില്‍ നിന്ന് വിപിന്‍ പകരുന്ന കടുപ്പമുള്ള ചായയും ഇവര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയുമാണ് ഈ ഹോട്ടലിലേക്ക് ഇവരെ ആകര്‍ഷിച്ചത്. ഇവരോടുള്ള കൂട്ട് ഇത്തരക്കാര്‍ക്കായി ഒരു സ്‌പെഷ്യല്‍ ഹോട്ടല്‍ തന്നെ ആരംഭിക്കാനുള്ള പ്രചോദനമായതായി ഹോട്ടലുടമകള്‍ പറഞ്ഞു.
Adjust Story Font
16