Quantcast

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് കൊടിയിറങ്ങി

MediaOne Logo

Khasida

  • Published:

    12 May 2018 1:57 AM GMT

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് കൊടിയിറങ്ങി
X

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് കൊടിയിറങ്ങി

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

പതിനൊന്ന് ദിവസം നീണ്ട ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് കൊടിയിറങ്ങി. സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇത്തവണ മേള സമാപിച്ചത്. 20 ലക്ഷത്തിലേറെ വായനക്കാര്‍ക്ക് അക്ഷരങ്ങളുടെ പുതിയ ലോകം സമ്മാനിക്കാന്‍ മേളക്ക് കഴിഞ്ഞു.

യു എ ഇയില്‍ വായനാനിയമം പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നാലെ നടന്ന പുസ്തകോല്‍സവം സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ മേളയിലെത്തിയതായി സംഘാടകര്‍ മീഡിയവണ്ണിനോട് പറഞ്ഞു.

അണിനിരന്ന 15 ലക്ഷത്തിലേറെ പുസ്തകങ്ങള്‍ക്കൊപ്പം 1400 പരിപാടികള്‍ക്കാണ് മേള വേദിയായത്. മലയാളി സാംസ്കാരിക നായകര്‍ പങ്കെടുത്ത പരിപാടികള്‍ക്കാണ് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടത്. മലയാളത്തിന്‍റെ എണ്ണം പറഞ്ഞ എഴുത്തുകാരെയും എഴുതുന്ന ചലച്ചിത്ര താരങ്ങളയും അണിനിരത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. പുസ്തകങ്ങളുടെ വലിയ വിപണി എന്നതിനപ്പുറം അക്ഷരസ്നേഹികളുടെ സൗഹൃദവേദി കൂടിയാണ് ഈ മേള.

രാഷ്ട്രീയരംഗത്ത് നിന്നെത്തിയ അല്‍ഫോല്‍സ് കണ്ണന്താനമായിരുന്നു സമാപനദിവസം മേളയില്‍ സംവദിക്കാനെത്തിയ മലയാളി പ്രമുഖന്‍.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായി കണക്കാക്കപ്പെടുന്ന ഷാര്‍ജ പുസ്തകമേള പുതിയ ഉയരങ്ങള്‍ തേടുകയാണിപ്പോള്‍.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദി മാറ്റുന്നു. യു എ ഇയിലെ എല്ലായിടത്ത് നിന്നും എളുപ്പത്തില്‍ എത്താവുന്ന സ്ഥലത്താവും അടുത്തവര്‍ഷങ്ങളില്‍ മേള സംഘടിപ്പിക്കുകയെന്ന് മേളയുടെ എക്സ്റ്റേണല്‍ അഫയേഴ്സ് വിഭാഗം ഉദ്യോഗസ്ഥന്‍ മോഹന്‍കുമാര്‍ മീഡിയാവണിനോട് പറഞ്ഞു.

TAGS :

Next Story