Quantcast

കുവൈത്തിൽ സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി 

MediaOne Logo

Rishad

  • Published:

    12 May 2018 12:37 AM GMT

കുവൈത്തിൽ സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി 
X

കുവൈത്തിൽ സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി 

വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ സ്മാർട്ട് ചിപ്പ് സഹിതമാണ് ആഭ്യന്തര മന്ത്രാലയം പാസ്സ്‌പോർട്ട് പരിഷ്കരിച്ചത്.

കുവൈത്തിൽ സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി.വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ സ്മാർട്ട് ചിപ്പ് സഹിതമാണ് ആഭ്യന്തര മന്ത്രാലയം പാസ്സ്‌പോർട്ട് പരിഷ്കരിച്ചത്. 2016 ൽ പാസ്സ്‌പോർട്ട് കാലാവധി കഴിയുന്ന സ്വദേശികൾക്കാണ് ആദ്യഘട്ടത്തിൽ ഇ പാസ്സ്പോർട്ടുകൾ അനുവദിക്കുന്നതെന്നു അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

നിലവിലെ പ്രിന്‍റഡ് പാസ്പോര്‍ട്ടിന് പകരമായി നൽകുന്ന ഇലക്ട്രോണിക് സ്മാര്‍ട്ട് പാസ്പോര്‍ട്ട് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പാസ്പോര്ട്ട് പൗരത്വ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് മാസിൻ അൽ ജറാഹ് പറഞ്ഞു. ലോകത്തെവിടെനിന്ന് പരിശോധിച്ചാലും വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൃത്യമായി കാണിക്കുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത് . 12 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും പാസ്സ്‌പോർട്ടിൽ വിരലടയാളം, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ നിര്‍ബന്ധമാണ് . ഇ പാസ്പ്പോർട്ടിൽ ഉള്ള സ്മാർട്ട് ചിപ്പിലാണ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുക. ഇതിനായി ജവാസാത്ത് വകുപ്പിന് കീഴിൽ പ്രത്യേക പ്രോഗ്രാമിംഗ് ടീം തന്നെ പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുപ്പതു വയസ്സിനു മുകളിലുള്ളവർക്കു പത്തു വർഷത്തെ കാലാവധിയുള്ളതും മുപ്പതിൽ താഴെ പ്രായമുള്ളവർക്ക് അഞ്ചു വർഷ കാലാവധിയുള്ളതുമായ പാസ്സ്പോർട്ടുകളാണ് അനുവദിക്കുക. പാസ്പോർട്ട് ഇലക്ട്രോണിക് വല്‍ക്കരിക്കുന്നതോടെ പൗരന്മാർക്ക് ഇതര ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനുള്ള നടപടികൾ എളുപ്പമാവും. ഇതിനായി അംഗരാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളെ കമ്പ്യൂട്ടർ ശ്രംഖല വഴി ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയിന്‍റുകളിലും ഇലക്ട്രോണിക് പാസ്സ്‌പോർട്ട് റീഡറുകൾ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു . കഴിഞ്ഞ മാർച്ചിലാണ് ആഭ്യന്തമന്ത്രാലയവും സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്ടുമെന്‍റും പാസ്പ്പോർട്ട് ആധുനിക വൽക്കരിക്കുന്നതിനുള്ളനടപടികൾ തുടങ്ങിയത്.

TAGS :

Next Story