ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോഡ് ഇനി ദുബൈക്ക്
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോഡ് ഇനി ദുബൈക്ക്
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയാണ് ദുബൈ റെക്കോഡിട്ടത്
ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന റെക്കോഡ് വീണ്ടും ദുബൈക്ക് സ്വന്തം. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയാണ് ദുബൈ റെക്കോഡിട്ടത്.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഓദ്യോഗികമായി പുറത്തുവിട്ട ലോക എയര്‍പോര്‍ട്ട് ട്രാഫിക് റാങ്കിങിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമായി ദുബൈ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ വര്‍ഷത്തേക്കാള്‍ 7.2 ശതമാനം വര്‍ധന രേഖപ്പെടുത്തി 83 ദശലക്ഷം യാത്രക്കാരാണ് 2016 ല്‍ ദുബൈ വിമാനത്താളത്തിലൂടെ കടന്നുപോയത്. ലണ്ടന്‍ ഹീത്രൂ, ഹോങ്കോംഗ്, സിങ്കപ്പൂര്‍ എയര്‍പോര്‍ട്ടുകളെയാണ് ദുബൈ പിന്നിലാക്കിയത്. എന്നാല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ദുബൈ മൂന്നാം സ്ഥാനത്താണ്. അമേരിക്കയിലെ അറ്റലാന്റക്കാണ് ഇതില്‍ ഒന്നാം സ്ഥാനം. ചൈനയിലെ ബീജിങ് രണ്ടാമതുണ്ട്. മൊത്തം കാര്‍ഗോ ഗതാഗതത്തില്‍ ദുബൈ അഞ്ചാം സ്ഥാനത്തുംഎയര്‍ പാഴ്സല്‍ ഗതാഗതത്തില്‍ മൂന്നാം സ്ഥാനത്തുമാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 2013 ല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം ദുബൈ ഒന്നാം സ്ഥാനം വിട്ടുകൊടുത്തിട്ടില്ല.
Adjust Story Font
16