Quantcast

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍

MediaOne Logo

Jaisy

  • Published:

    12 May 2018 6:44 AM GMT

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍
X

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപ‌ടിയുണ്ടാവും

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് ലക്ഷത്തിലേറെ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി സൌദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപ‌ടിയുണ്ടാവും. നൂറ്റി അന്‍പതോളം പേര്‍ക്കെതിരെ ഇതിനകം ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടക സംഘങ്ങളുടെ വരവ് അവസാനിച്ചു. പതിനേഴ് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിയതായി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് ലക്ഷത്തി പതിനായിരത്തി പത്തൊന്‍പത് തീര്‍ഥാടകരാണ് അധികം എത്തിയത്. വിവിധ കാരണങ്ങളാല്‍ നേരത്തെ നിശ്ചയിച്ച യാത്ര മുടങ്ങിയ തീര്‍ഥാടകര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ വരെ സൌദിയിലെത്താം. ഖത്തറില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം പേര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകരുടെ വരവുമായി ബന്ധപ്പെട്ട് ജിദ്ദ , മദീന വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്പോയന്റുകളിലും പാസ്പോര്‍ട്ട് വിഭാഗം ഏര്‍പ്പെടുത്തിയ സൌകര്യങ്ങള്‍ വിജയകരമായി. എമിഗ്രേഷന്‍ നടപടികള്‍ അവരവരുടെ സ്വന്തം രാജ്യങ്ങളില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുന്ന നടപടി പരീക്ഷണാര്‍ഥം നടപ്പാക്കിയിരുന്നു.

രണ്ടായിരത്തോളം മലേഷ്യന്‍ തീര്‍ഥാടകര്‍ക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി നിരവധി ഉദ്യോഗസ്ഥര്‍ കൊലാലംബൂര്‍ എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ടിച്ചിരുന്നു. കൂടുതല്‍ വിലിരുത്തലുകള്‍ക്ക് ശേഷം ഇത് വ്യാപിപ്പിക്കുന്നത് പരിശോധിക്കും. വ്യാജ പാസ്പോര്‍ട്ടും വ്യാജ രേഖകളുമായി എത്തിയ അറുപത്തി നാല് തീര്‍ഥാടകരെ തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 143 പേരെ ശിക്ഷിച്ചതായും പതിനേഴ് ലക്ഷം റിയാല്‍ പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു. അനധികൃത തീര്‍ഥാടകര്‍ക്കായി വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story