ഐഎസിനെ പിന്തുണക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് കുവൈത്തില്‍ കരടുനിര്‍ദേശം
ഐഎസിനെ പിന്തുണക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് കുവൈത്തില്‍ കരടുനിര്‍ദേശം
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം. ഐഎസില്‍ ചേരുന്നതിനും ഏതെങ്കിലും രീതിയില്‍ പിന്തുണക്കുന്നതിനും 20 വര്‍ഷം വരെ തടവുശിക്ഷ വിധിക്കണമെന്ന് നിര്‍ദേശിക്കുന്ന കരടുനിര്‍ദേശം എംപി സാലിഹ് അല്‍ആഷൂറാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
രാജ്യത്തെ നിയമപ്രകാരം ഏതെങ്കിലും തീവ്രവാദ, ഭീകരവാദ സംഘങ്ങളില്‍ ചേരുന്നതും അവയെ ഏതെങ്കിലും രീതിയില്‍ പിന്തുണക്കുന്നതെന്നും നിയമവിരുദ്ധമാണെന്ന് കരടുനിര്‍ദേശത്തില്‍ പറയുന്നു. ഇറാഖിലും സിറിയയിലും പ്രവര്‍ത്തക്കുന്ന ഐഎസ് ഇത്തരത്തിലുള്ള സംഘടനയാണ്. അതിനാല്‍ തന്നെ കുവത്തെി പൗരന്മാര്‍ അതില്‍ ചേരുന്നതും അതിനെ പിന്തുണക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കണം. ഈ കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കണം. മാധ്യമങ്ങള്‍ വഴിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴിയോ ഐഎസിന്റെയോ സമാനസംഘങ്ങളുടെയോ ലോഗോ, പതാക തുടങ്ങിയ പ്രചരിപ്പിക്കുന്നര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സാലിഹ് അല്‍ആഷൂര്‍ മുന്നോട്ടുവെച്ചത്.
പൊതുതാല്‍പര്യപ്രകാരം തീവ്രവാദ, ഭീകരവാദ സ്വഭാവമുള്ള ഏത് സംഘടനയെയും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കണമെന്നും കരടുനിര്‍ദേശത്തിലുണ്ട്. വേനലവധിക്കുശേഷം ഒക്ടോബറില്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോഴാണ് കരടുനിര്‍ദേശം പരിഗണിക്കുക.
Adjust Story Font
16