Quantcast

സൌദി അറേബ്യയില്‍ ദുരിതമനുഭവിക്കുന്നവില്‍ 22 പേര്‍ ഈ ആഴ്ച നാട്ടിലേക്ക്

MediaOne Logo

Ubaid

  • Published:

    13 May 2018 12:58 PM GMT

ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകാന്‍ ഇരുനൂറോളം പേര്‍ സന്നദ്ധമായിരുന്നു. ഇവരില്‍ പാസ്പോര്‍ട്ട് കൈവശവുള്ളത് ഇരുപത്തി രണ്ടു പേരുടെ കയ്യില്‍ മാത്രമാണ്.

സൌദി അറേബ്യയില്‍ ശമ്പളവും ആനകൂല്യങ്ങളും ലഭിക്കാതെ ദുരിതമനുഭവിക്കുന്നവില്‍ നിന്നുള്ള ഇരുപത്തി രണ്ട് പേര്‍ ഈ ആഴ്ച നാട്ടിലേക്ക് തിരിക്കും. ഇവര്‍ക്ക് എക്സിറ്റ് വിസ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേ സമയം തൊഴിലാളികള്‍ക്ക് എമര്‍ജന്‍സി പാസ്പോര്‍ട്ട് നല്‍കില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകാന്‍ ഇരുനൂറോളം പേര്‍ സന്നദ്ധമായിരുന്നു. ഇവരില്‍ പാസ്പോര്‍ട്ട് കൈവശവുള്ളത് ഇരുപത്തി രണ്ടു പേരുടെ കയ്യില്‍ മാത്രമാണ്. മറ്റുള്ളവരുടെ പാസ്പോര്‍ട്ടുകള്‍ സൌദി ഓജര്‍ കന്പനി അധികൃതരുടെ കൈവശമാണുള്ളത്. പാസ്പോര്‍ട്ട് കയ്യിലുള്ളവരുടെ എക്സിറ്റിനായി സൌദി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

എക്സിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ സൌദി എയര്‍ലൈന്‍്സ വിമാനത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങും. കമ്പനി അധികൃതരുടെ പക്കലുള്ള പാസ്പോര്‍ട്ടുകള്‍ സൌദി തൊഴില്‍ മന്ത്രാലയം പിടിച്ചെടുക്കും. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ കോണ്‍സുലേറ്റ് പുതിയ പാസ്പോര്‍ട്ട് അനുവദിക്കും. വെള്ള നിറത്തിലുള്ള താത്കാലിക പാസ്പോര്‍ട്ട് ഇവര്‍ക്ക് അനുവദിക്കില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

നാട്ടില്‍ പോയാലും മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാന്‍ മാസങ്ങളെടുക്കമെന്നതിനാലും നിരവധി കമ്പനികള്‍ പുതിയ ജോലി വാഗ്ധാനവുമായി രംഗത്ത് വന്നതിനാല്‍ മടങ്ങാന്‍ തീരുമാനിച്ചവരില്‍ പലരും പിന്‍മാറിയതായാണ് വിവരം.

TAGS :

Next Story