Quantcast

ഖത്തറിന് നല്‍കിയ നിബന്ധനകള്‍ക്കുള്ള മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സൌദി വിദേശകാര്യമന്ത്രി

MediaOne Logo

Jaisy

  • Published:

    13 May 2018 5:34 PM GMT

ഖത്തറിന് നല്‍കിയ നിബന്ധനകള്‍ക്കുള്ള മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന്  സൌദി വിദേശകാര്യമന്ത്രി
X

ഖത്തറിന് നല്‍കിയ നിബന്ധനകള്‍ക്കുള്ള മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സൌദി വിദേശകാര്യമന്ത്രി

ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൌദി വിദേശകാര്യ മന്ത്രി

നയനതന്ത്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൌദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയ നിബന്ധനകള്‍ക്കുള്ള മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ . ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൌദി വിദേശകാര്യ മന്ത്രി.

ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ ലക്ഷ്യം ഖത്തറിന്റെ നയങ്ങള്‍ മാറ്റലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിന്റെ നിലവിലെ നയങ്ങള്‍ അവര്‍ക്കും മേഖലയിലെ രാഷ്ട്രങ്ങള്‍ക്കും ലോകത്തിന് തന്നെയും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ നല്‍കിയ മറുപടി പഠിച്ച ശേഷം മാത്രമേ സൌദി ഉള്‍പ്പെടെയുള്ള നാല് രാഷ്ട്രങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 നിബന്ധനകളില്‍ ഭൂരിപക്ഷവും 2014ലെ ജി.സി.സി രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തര്‍ ഒത്തുതീര്‍പ്പിലത്തെിയ നിബന്ധനകളാണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.

തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുക, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നവര്‍ക്ക് അഭയം നല്‍കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഏത് യൂറോപ്യന്‍ രാജ്യവും യോജിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് മുഖേന ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് രാജ്യങ്ങളുടെ പ്രത്യേക യോഗം ബുധനാഴ്ച കയ്റോവില്‍ ചേരും. പ്രതിസന്ധിക്ക് മഞ്ഞുരുക്കമുണ്ടാക്കാന്‍ സമ്മേളനം വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story