കുവൈത്തില്‍ കടൽത്തീരങ്ങളിൽ ഹുക്ക പുകച്ചാൽ അമ്പതു ദിനാർ പിഴ
കുവൈത്തില്‍ കടൽത്തീരങ്ങളിൽ ഹുക്ക പുകച്ചാൽ അമ്പതു ദിനാർ പിഴ
മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ പതിനായിരം ദിനാർ വരെ പിഴ നൽകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
പരിസ്ഥിതി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്നു കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റി. കടൽത്തീരങ്ങളിൽ ഹുക്ക പുകച്ചാൽ അമ്പതു ദിനാർ പിഴ ഈടാക്കും. മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ പതിനായിരം ദിനാർ വരെ പിഴ നൽകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .
ബീച്ചുകളിലും പൊതുപാർക്കുകളിലും ബാർബിക്യൂ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ച പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ നിരീക്ഷണം ഊർജിതമാക്കാനാണു അധികൃതരുടെ തീരുമാനം . സംരക്ഷണ അതോറിറ്റി, പരിസ്ഥിതി പോലീസ് , മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് നിരീക്ഷണത്തിനു നേതൃത്വം നൽകുക .ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കൽ , നിരോധിത സ്ഥലങ്ങളിൽ മാസം ചുടൽ , എന്നീ നിയമലംഘനങ്ങൾക്കു അയ്യായിരം ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴ ഈടാക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ വ്യവസ്ഥയുണ്ടെന്നു അധികൃതർ വ്യക്തമാക്കി .പൊതു ഇടങ്ങളിൽ ഹുക്ക ഉപയോഗിക്കുന്നതും നിയമലംഘനമാണ് . അമ്പതു ദിനാർ മുതലാണ് ഹുക്ക ഉപയോഗത്തിനുള്ള പിഴ . ഇതിനു പുറമെ പൊതു സ്ഥലങ്ങളിലെ പുകവലി നിരോധന നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷയുമുണ്ടാകും. അതിനിടെ പൊതുപാർക്കുകളിൽ ബാർബിക്യൂ നിരോധിച്ചത് പരിസരവാസികളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നു മൽസ്യവികസന അതോറിറ്റി മേധാവി ഫൈസൽ അൽ ഹസാവി വിശദീകരിച്ചു.
Adjust Story Font
16