നോക്കിയയുടെ നൂതന സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനം ദുബൈയില്‍
നോക്കിയയുടെ നൂതന സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനം ദുബൈയില്‍
5 ജി ഉള്‍പ്പെടെയുള്ള ഭാവി സാങ്കേതിക വിസ്മയത്തിനു വേണ്ട ഉപകരണങ്ങളാണ് നോക്കിയ രൂപപ്പെടുത്തിയിരിക്കുന്നത്.
ദുബൈ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കും മറ്റും ഗുണകരമാകുന്ന പുതിയ സാങ്കേതിക സംവിധാനങ്ങളുമായി നോക്കിയ കമ്പനി രംഗത്ത്. 5 ജി ഉള്‍പ്പെടെയുള്ള ഭാവി സാങ്കേതിക വിസ്മയത്തിനു വേണ്ട ഉപകരണങ്ങളാണ് നോക്കിയ രൂപപ്പെടുത്തിയിരിക്കുന്നത്.
ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗതയുള്ള ദുബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളെ മുന്നില്‍ കണ്ട് രൂപം നല്‍കിയ ഫൈവ് ജി സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് നോക്കിയയുടേത്. ദുബൈ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് പ്രദര്‍ശനം ഒരുക്കിയത്. ടെലികോം ഓപറേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവക്കു മുമ്പാകെ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രദര്‍ശന ലക്ഷ്യം.
ഫൈവ് ജി സാങ്കേതിക വിദ്യയിലേക്ക് അധികം വൈകാതെ ലോകം തന്നെ മാറുമെന്ന് പശ്ചിമേഷ്യയിലെ നോക്കിയ സാങ്കേതിക വിഭാഗം മേധാവി അജി പറഞ്ഞു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ സാങ്കേതികത എത്താന്‍ കൂടുതല്‍ സമയം വേണ്ടി വരും. ഏതായാലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട സാഹചര്യമാകും രൂപപ്പെടുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നവീന കാലത്തെ നെറ്റ്വര്‍ക്ക്, ഒപ്റ്റിക്കല്‍ നെറ്റ്‍വര്‍ക്ക് സാങ്കേതിക വികാസവും നോക്കിയ തങ്ങളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16