Quantcast

കുവൈത്തില്‍ നടന്ന യെമന്‍ സമാധാന ചര്‍ച്ച വഴിമുട്ടി

MediaOne Logo

admin

  • Published:

    13 May 2018 4:00 AM GMT

കുവൈത്തില്‍ നടന്ന യെമന്‍ സമാധാന ചര്‍ച്ച വഴിമുട്ടി
X

കുവൈത്തില്‍ നടന്ന യെമന്‍ സമാധാന ചര്‍ച്ച വഴിമുട്ടി

വെടിനിർത്തൽ കരാർ ലംഘിച്ചു ഒമാൻ പ്രവിശ്യയിൽ ഹൂതി വിമതർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സർക്കാർ പ്രതിനിധികൾ ചർച്ചയിൽ നിന്ന് പിന്മാറിയതാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായത്

കുവൈത്തിൽ നടന്നു വന്ന യെമൻ സമാധാന ചർച്ച വഴിമുട്ടി. വെടിനിർത്തൽ കരാർ ലംഘിച്ചു ഒമാൻ പ്രവിശ്യയിൽ ഹൂതി വിമതർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സർക്കാർ പ്രതിനിധികൾ ചർച്ചയിൽ നിന്ന് പിന്മാറിയതാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായത്. ഹൂതികൾ സമാധാനശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണെന്ന് യെമൻ സർക്കാർ ആരോപിച്ചു.

സമാധാന ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭ യെമൻ കാര്യങ്ങൾക്കായുള്ള ദൂതൻ ഇസ്മായിൽ വലദ് ഷെയ്ഖ്‌ അഹമദ് ആണ് യെമൻ സർക്കാർ പ്രതിനിധികൾ സമാധാന ചർച്ചയിൽ നിന്ന് പിന്മാറിയതായി അറിയിച്ചത്. ഇരു വിഭാഗവും തമ്മിൽ മുഖാമുഖമുള്ള ചർച്ചകൾ മാത്രമാണ് അവസാനിച്ചതെന്നും അനുനയ ശ്രമങ്ങൾ തുടരുമെന്നും വലദ് അശൈഖ് പറഞ്ഞു. ഹൂതി വിമതർ അമ്രാൻ പ്രവിശ്യയിൽ യെമൻ സൈനികവ്യൂഹത്തിനെതിരെ നടത്തിയ ആക്രമണത്തിലൂടെ വെടി നിർത്തൽ കരാർ ലംഘിച്ചെന്നും ഇതിൽ പ്രതിഷേധിച്ച് ചർച്ച അവസാനിപ്പിക്കുകയാണെന്നും ചർച്ചയിൽ സർക്കാർ വിഭാഗത്തിന് നേതൃത്വം നല്കുന്ന യെമൻ വിദേശകാര്യമന്ത്രി അബ്ദുൽ മാലിക് അൽ മിഖ്ലാഫി ട്വിട്ടറിലൂടെ അറിയിച്ചു.

കുവൈത്തിൽ നടന്നു വന്ന എല്ലാ സന്ധി സംഭാഷണങ്ങളും താല്കാലികമായി അവസാനിപ്പിച്ചതായും ഹൂതികൾ അൽ അമലിഖയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചർച്ചയില്ലെന്നും സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമാധാനം ആഗ്രഹിക്കാത്തവർ കള്ളന്യായം പറഞ്ഞ് ചർച്ച തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഹൂതി വക്താവ് മുഹമ്മദ്‌ അബ്ദുൽ സലാം പ്രതികരിച്ചു. ഒരു വർഷത്തിലേറെയായി യെമനിൽ തുടരുന്ന രാഷ്ട്രീയ അസ്ഥിരതക്കും ആഭ്യന്തര സംഘർഷത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ സമാധാനചർച്ചക്ക് മുന്നിട്ടിറങ്ങിയത് ഏപ്രിൽ 18ന് ആരംഭിക്കേണ്ടിയിരുന്ന ചർച്ച ഹൂതികൾ എത്താതിരുന്നതിനെ തുടർന്ന് 2 ദിവസം വൈകിയാണ് ആരംഭിച്ചത്. കുവൈത്ത് ചര്‍ച്ചയുടെ ആദ്യഘട്ടം വിജയകരം എന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. ചർച്ചയിൽ നിന്ന് സർക്കാർ വിഭാഗം പിന്മാറിയതോടെ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് കൂടിയാണ് തിരിച്ചടിയായത്.

TAGS :

Next Story