ലോക കേരള സഭ സമ്മേളനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികള്‍
ലോക കേരള സഭ സമ്മേളനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികള്‍
ഗൾഫിലെ പ്രതികൂല സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും പ്രവാസികൾ ആഗ്രഹിക്കുന്നു
ജനുവരി രണ്ടാം വാരം തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭ സമ്മേളനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികള്‍. ഗൾഫിലെ പ്രതികൂല സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും പ്രവാസികൾ ആഗ്രഹിക്കുന്നു.
ഈ മാസം 12, 13 തിയതികളിലായി നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം. ജനപ്രതിനിധികൾക്കൊപ്പം പ്രവാസി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക സമ്മേളനം ചേരുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. 351 പോരാണ് സഭയുടെ അംഗബലം. പുറം രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ പ്രതിനിധികൾ ഇതിന്റെ ഭാഗമാണ്. ഒരു സ്ഥിരം സംവിധാനം എന്ന നിലക്ക് വിലയിരുത്തലും തുടർ നടപടികളും ഉണ്ടാകുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ അക്കാദമിക് ചർച്ചക്കപ്പുറം പ്രവാസി പ്രശ്നങ്ങളിൽ ക്രിയാത്മക നടപടി എത്ര കണ്ട് ഉണ്ടാകും എന്ന ആശങ്കയുണ്ട്.
സൗദി അറേബ്യ ഉൾപ്പെടെ പല ഗൾഫ് രാജ്യങ്ങളിൽ നിന്നും വലിയൊരു വിഭാഗം തിരിച്ചു വരാനൊരുങ്ങുമ്പോൾ പുനരധിവാസത്തിന് തന്നെയാണ് മുൻഗണന ലഭിക്കേണ്ടത്. ഗൾഫ് സന്ദർശന വേളയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ഒരു വർഷമായിട്ടും നടപ്പായിട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്.
Adjust Story Font
16