Quantcast

സൌദിയില്‍ വിവാഹപ്രായം 18 ആക്കണമെന്ന ശിപാര്‍ശയുമായി ശൂറ കൌണ്‍സില്‍

MediaOne Logo

Khasida

  • Published:

    13 May 2018 11:00 PM GMT

സൌദിയില്‍ വിവാഹപ്രായം 18 ആക്കണമെന്ന ശിപാര്‍ശയുമായി ശൂറ കൌണ്‍സില്‍
X

സൌദിയില്‍ വിവാഹപ്രായം 18 ആക്കണമെന്ന ശിപാര്‍ശയുമായി ശൂറ കൌണ്‍സില്‍

വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയുടെ ആരോഗ്യനില കുടുംബ കോടതി പരിശോധിക്കണം; 16 വയസ്സാകാതെ പെണ്‍കുട്ടികളുടെ വിവാഹത്തിന് അനുമതി നല്‍കരുതെന്നും ശൂറ അംഗങ്ങള്‍.

സൌദിയില്‍ 18 വയസ്സിന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് നിബന്ധന കര്‍ശനമാക്കാന്‍ ശൂറയുടെ ശിപാര്‍ശ. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയുടെ ആരോഗ്യ നില കുടുംബ കോടതി പരിശോധിക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. ചെറു പ്രായത്തിലെ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ശൂറ മുന്നോട്ട് വെച്ചു. 16 വയസ്സാകാതെ പെണ്‍കുട്ടിക്ക് വിവാഹമനുവദിക്കരുതെന്നും ശൂറാ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ശൂറാ കൌണ്‍സിലാണ് സുപ്രധാന നിബന്ധനകളും ശിപാര്‍ശകളും മുന്നോട്ട് വെച്ചത്. നിയമപരമായി 18ന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് നിലവില്‍ വിലക്കില്ല. ഇതിലാണ് പ്രധാന മാറ്റം വരുത്തുന്നത്. 18ന് മുമ്പ് വിവാഹം കഴിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ മാനസിക നില പരിശോധിക്കണം എന്നതാണ് പ്രധാന ശിപാര്‍ശ. കുടുംബ കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള നടപടിയുണ്ടാകണം. 16നും 18നും ഇടയിലുള്ളവര്‍ക്കാണ് ഈ പരിശോധന. 16ന് വയസ്സിന് താഴെയുള്ളവരെ ഒരു കാരണവശാലും വിവാഹം കഴിപ്പിക്കരുതെന്ന് യോഗത്തില്‍ ശൂറാ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്കുണ്ടാക്കുന്ന മാനസിക പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശങ്ങളെന്നും വനിതാ ശൂറാ അംഗം ഡോ. ഇഖ്ബാല്‍ ദരാന്തരി പറഞ്ഞു. 16 വയസ്സിന് മുമ്പുള്ള ആണ്‍കുട്ടികളുടെ വിവാഹത്തിനും ഇത് ബാധകമാക്കണമെന്ന് ശിപാര്‍ശയുണ്ട്. വിവാഹമോചനങ്ങള്‍ ഉയരുന്നുണ്ട് രാജ്യത്ത്. പൊരുത്തക്കേടുകള്‍ക്ക് പ്രധാന കാരണം മാനസികമായി വിവാഹത്തിന് തയ്യാറെടുക്കാത്തതാണെന്നും അറബ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശൂറയുടെ ശിപാര്‍ശങ്ങള്‍ അംഗീകാരത്തിന് ശേഷമാകും പ്രാബല്യത്തിലാവുക.

TAGS :

Next Story