Quantcast

'എഡുകഫേ' വിദ്യാഭ്യാസപ്രദര്‍ശനം തുടങ്ങി

MediaOne Logo

എം റഫീഖ്

  • Published:

    13 May 2018 1:49 AM GMT

എഡുകഫേ വിദ്യാഭ്യാസപ്രദര്‍ശനം തുടങ്ങി
X

'എഡുകഫേ' വിദ്യാഭ്യാസപ്രദര്‍ശനം തുടങ്ങി

ഗള്‍ഫിലെ വിദ്യാര്‍ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും ഉന്നതപഠനത്തിലേക്ക് വഴി കാട്ടി ഇത് മൂന്നാം തവണയാണ് ഗള്‍ഫ് മാധ്യമം എഡുകഫേ എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്

ദുബൈയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന എഡുകഫേ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി. മുഹൈസിനയിലെ ഇന്ത്യന്‍ അക്കാദമി സ്കൂളിലാണ് രണ്ടുദിവസം നീളുന്ന പ്രദര്‍ശനം പുരോഗമിക്കുന്നത്. ഗള്‍ഫിലെ വിദ്യാര്‍ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും ഉന്നതപഠനത്തിലേക്ക് വഴി കാട്ടി ഇത് മൂന്നാം തവണയാണ് ഗള്‍ഫ് മാധ്യമം എഡുകഫേ എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ദുബൈ പൊലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫും പൊലീസ് അക്കാദമി പ്രിന്‍സിപ്പലുമായ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ഫഹദ് പ്രദര്‍ശത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പി.എം ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കൊച്ചി മെട്രോ എം ഡി എപിഎം മുഹമ്മദ് ഹനീഷ്, ഷാര്‍ജ ഇസ്‍ലാമിക ബാങ്ക് പരിശീലനവിഭാഗം വൈസ് പ്രസിഡന്റ് സംഗീത് ഇബ്രാഹിം തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിഷ് അക്കാദമി അക്കാദമിക കൗണ്‍സിലര്‍ സുബ്ഹാന്‍ അബൂബക്കര്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടെക്നോളജി ഡയറക്ടര്‍ ഡോ. മണിവര്‍ണന്‍, റെയ്സ് ഡയറക്ടര്‍ അഫ്സല്‍, ഇഖ്റ ഗ്രൂപ്പ് മാനേജര്‍ ഫജിഫെര്‍ ബിന്‍ ഇസ്മായീല്‍, മാധ്യമം റെസിഡന്റ് എഡിറ്റ്‍ പി ഐ നൗഷാദ്, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഡല്‍ പരീക്ഷയും പ്രമുഖരുടെ പ്രഭാഷണങ്ങളുമായി പരിപാടി ശനിയാഴ്ചയും തുടരും.

Next Story