സൗദിയില്‍ താമസ കെട്ടിടത്തിന് നികുതി
സൗദിയില്‍ താമസ കെട്ടിടത്തിന് നികുതി
തുടക്കത്തില്‍ 125 റിയാല്‍ ഈടാക്കുന്ന നികുതി അടുത്ത വര്‍ഷം മുതല്‍ 250 റിയാലായി വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്
സൗദിയില്‍ താമസ കെട്ടിടത്തിന് നികുതി ഏര്‍പ്പെടുത്തുന്നു. ഈ വര്‍ഷത്തേക്ക് 125 റിയാലാണ് നികുതി. അടുത്ത വര്‍ഷം നികുതി ഇരട്ടിയാക്കും. കെട്ടിട ഉടമസ്ഥനാണ് നികുതി അടക്കേണ്ടത് എന്നതിനാല്‍ താമസക്കാരെ തീരുമാനം നേരിട്ട് ബാധിക്കില്ല. വ്യവസ്ഥാപിതമല്ലാതെ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ അടപ്പിക്കുവാനും മന്ത്രാലയത്തിന് നീക്കമുണ്ട്.
ഭവന മന്ത്രാലയത്തിന് കീഴിലെ 'ഈജാര്‍' സംവിധാനത്തിലെ അബ്ദുറഹ്മാന്‍ അസ്സമാരിയാണ് നികുതി ഈടാക്കുന്ന കാര്യം വ്യക്തമാക്കിയത്. തുടക്കത്തില്‍ 125 റിയാല്‍ ഈടാക്കുന്ന നികുതി അടുത്ത വര്‍ഷം മുതല്‍ 250 റിയാലായി വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. കെട്ടിട ഉടമകളാണ് നികുതി നല്‍കേണ്ടത്. രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് താമസ കെട്ടിട വാടക ഒഴിവാക്കിയിരുന്നു.
താമസ കെട്ടിടം വാടകക്ക് നല്‍കുന്ന റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് മുഖേനയാണ് മന്ത്രാലയം സംഖ്യ ഈടാക്കുക. ഇടനിലക്കാരായ ഇത്തരം ഓഫീസുകള്‍ മന്ത്രാലയത്തിന്റെ ഈജാര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ഭാഗമായി വ്യവസ്ഥാപിതമല്ലാതെ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ അടപ്പിക്കും. രാജ്യത്ത് 12,000 റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ ആവശ്യമുള്ള സ്ഥാനത്ത് 40,000 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യവസ്ഥാപിതമല്ലാതെയാണ് ഇത്രയും ഇടനിലക്കാര്‍ കെട്ടിടം വാടകക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
താമസ കെട്ടിടങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇടനിലക്കാരായ ഓഫീസുകള്‍ പൂര്‍ണമായും വ്യവസ്ഥാപിതമായി മാറുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതുതായി ഏര്‍പ്പെടുത്തുന്ന നികുതി കെട്ടിട ഉടമ നല്‍കണമെന്നതിനാല്‍ താമസക്കാരെ നേരിട്ട് ബാധിക്കില്ല. ഓണ്‍ലൈന്‍ വാടക കരാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16