എംഎം അക്ബറിന് ഐക്യദാര്‍ഢ്യവുമായി റിയാദില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സംഗമം
എംഎം അക്ബറിന് ഐക്യദാര്‍ഢ്യവുമായി റിയാദില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സംഗമം
ബത്ഹയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു
എംഎം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സൌദിയിലെ റിയാദില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഐക്യദാര്‍ഢ്യ സംഗമം. ബത്ഹയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഏറ്റവും മഹത്തായ ഭരണഘടനയുള്ള രാജ്യത്തെ പൗരന്മാർ ജനാധിപത്യത്തിന്റെ കാവലാളുകളാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.
എതിരാളികളെ ഭിന്നിപ്പിച്ചും ഭീതിപ്പെടുത്തിയുമാണ് ഫാഷിസം നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമാണ് എംഎം അക്ബറിന്റെ അറസ്റ്റെന്നും ഇതിനെതിരെ ജനാധിപത്യ കക്ഷികള്‍ ഒന്നിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. പരിപാടി കെ.ഐ അബ്ദുൽ ജലാൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ഒന്നിപ്പിക്കാനും മതേതര രാഷ്ട്രീയ ചേരികൾ തയ്യാറാവണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ബഷീർ സ്വലാഹി സംഗമത്തില്‍ പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ജലീൽ , സത്താർ താമരത്ത് , മുജീബ് തൊടുകപ്പുലം, സുഫിയാൻ അബ്ദുസ്സലാം (ആർ.ഐ.സി.സി), ഉബൈദ് എടവണ്ണ (മീഡിയ ഫോറം), ശഫീഖ് കിനാലൂർ, ജയൻ കൊടുങ്ങല്ലൂർ, പി.പി അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. സഅദുദ്ദീൻ സ്വലാഹി സമാപന പ്രസംഗം നടത്തി. എം.ഡി ഹുസ്സൻ സ്വാഗതവും അബ്ദുറഹ്മാൻ മദീനി നന്ദിയും പറഞ്ഞു.
Adjust Story Font
16