Quantcast

ഹജ്ജ് തീർത്ഥാടനത്തിന് അമിത ചാർജ് ഈടാക്കുന്ന ഹംലകൾക്കെതിരെ കടുത്ത നടപടി

MediaOne Logo

Jaisy

  • Published:

    13 May 2018 5:32 AM GMT

ഹജ്ജ് തീർത്ഥാടനത്തിന് അമിത ചാർജ് ഈടാക്കുന്ന ഹംലകൾക്കെതിരെ കടുത്ത നടപടി
X

ഹജ്ജ് തീർത്ഥാടനത്തിന് അമിത ചാർജ് ഈടാക്കുന്ന ഹംലകൾക്കെതിരെ കടുത്ത നടപടി

ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രി ഡോ ഫഹദ് അൽ അഫാസിയാണ് രാജ്യത്തെ ഹജ്ജ് ഓപറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയത്

ഹജ്ജ് തീർത്ഥാടനത്തിന് അമിത ചാർജ് ഈടാക്കുന്ന ഹംലകൾക്കെതിരെ കടുത്ത നടപടിയെന്നു കുവൈത്ത് . ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രി ഡോ ഫഹദ് അൽ അഫാസിയാണ് രാജ്യത്തെ ഹജ്ജ് ഓപറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയത് . അന്യായമായി നിരക്ക് ഈടാക്കുന്ന ഹജ്ജ് ഗ്രൂപ്പുകളെ കണ്ടെത്തുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് വിശുദ്ധമായ ഒരു ആരാധനയെ പണം സമ്പാദിക്കാനുള്ള അവസരമായി വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മന്ത്രി യാത്രയും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ കണക്കാക്കി നിശ്ചിത തുക മാത്രമേ ഈടാക്കാവൂ എന്നു ഹജ്ജ് ഗ്രൂപ്പുകൾക്ക് നിർദേശം നൽകിയതായും കൂട്ടിച്ചേർത്തു . അമിത ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ തീർത്ഥാടകർക്ക് മന്ത്രാലയത്തെ അറിയിക്കാൻ അവകാശമുണ്ട് . അന്യായ നിരക്ക് ഈടാക്കുന്ന ഹംലകളെ കണ്ടെത്താൻ ഹജ്ജ്​ ഓഫീസ്​കാര്യ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കു രൂപം നൽകും . ഔഖാഫ് മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും പ്രതിനിധികളടങ്ങുന്നതാകും കമ്മിറ്റി . മുന്‍ വര്‍ഷങ്ങളിലേതു പോലെ 8000 തീര്‍ഥാടകർ എന്നതാണ് ഇത്തവണയും കുവൈത്തിന്റെ ക്വാട്ട ഇതിന് പുറമെ 1000 ബിദൂനികളെ ഹജ്ജിനയക്കാൻ അനുവദിക്കണമെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

TAGS :

Next Story