Quantcast

യുഎഇയില്‍ സ്വർണം, വജ്ര മൊത്തവ്യാപാരത്തെ വാറ്റില്‍ നിന്നും ഒഴിവാക്കി

MediaOne Logo

Jaisy

  • Published:

    13 May 2018 8:14 AM GMT

യുഎഇയില്‍ സ്വർണം, വജ്ര മൊത്തവ്യാപാരത്തെ വാറ്റില്‍ നിന്നും ഒഴിവാക്കി
X

യുഎഇയില്‍ സ്വർണം, വജ്ര മൊത്തവ്യാപാരത്തെ വാറ്റില്‍ നിന്നും ഒഴിവാക്കി

യു.എ.ഇ മന്ത്രിസഭാ യോഗമാണ്​ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്


സ്വർണം, വജ്ര മൊത്തവ്യാപാരത്തെ മൂല്യവർധിത നികുതിയിൽ നിന്ന്​ ഒഴിവാക്കി. യു.എ.ഇ മന്ത്രിസഭാ യോഗമാണ്​ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്​. ഈ വർഷം ജനുവരി ഒന്നു മുതലാണ്​ യു.എ.ഇയിൽ 'വാറ്റ്​' പ്രാബല്യത്തിലായത്.

ഏറെക്കുറെ എല്ലാവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ചു ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തി നാലു മാസം പിന്നിടുന്ന ഘട്ടത്തിലാണ്​ സ്വർണം, വജ്ര ഇടപാടുകളുടെ മൊത്ത വ്യാപാരത്തെ നികുതിയിൽ നിന്ന്​ മാറ്റിനിർത്തിയത്​. ഷോപ്പുകളിൽ നടക്കുന്ന റീട്ടെയിൽ വ്യപാരത്തിന്​ വാറ്റ്​ താൽക്കാലം തുടരും. എന്നാൽ മൊത്ത വ്യാപാരം വാറ്റിൽ നിന്ന്​ മാറ്റി നിർത്തിയ സാഹചര്യത്തിൽ റീട്ടെയിൽ മേഖലയിലെ സ്വർണ ഉപഭോക്താക്കൾക്കും ഭാവിയിൽ അതിന്റെ ഗുണഫലം ലഭിക്കുമെന്നാണ്​ സൂചന. ഇക്കാര്യത്തിൽ ജ്വല്ലറി ഉടമകളുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മൊത്ത വ്യാപാരത്തിന്​ വാറ്റ്​ പിൻവലിച്ച നടപടി രാത്രി തന്നെ പ്രാബല്യത്തിൽ വന്നു.

രാജ്യത്ത്​ സ്വർണ, വജ്ര വിപണിയിൽ സന്തുലിതത്വം ഉറപ്പാക്കാൻ പുതിത നടപടി ഉപകരിക്കുമെന്ന്​ മന്ത്രിസഭാ യോഗത്തെ തുടർന്ന്​ പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ ചൂണ്ടിക്കാട്ടി. ഈ ​മേഖലയിലെ നിക്ഷേപകർക്ക്​ കൂടുതൽ ഉണർവ്​ പകരാനും തീരുമാനം വഴിയൊരുക്കും. വാറ്റ്​ കൂടി നടപ്പിൽ വന്നതോടെ സ്വർണ വിപണിയിൽ വിൽപന കുറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ജനുവരിയിൽ വിൽപന കാര്യമായി ഇടിഞ്ഞു.

ലോകത്തെ തന്നെ പ്രധാന സ്വർണ വിപണി എന്ന നിലക്കാണ്​ ദുബൈ അറിയപ്പെടുന്നത്​. ദുബൈ സ്വർണത്തിന്​ എല്ലായിടത്തും ആവശ്യക്കാരും ഏറെയാണ്​. വാറ്റ്​ പൻവലിച്ചതിന്റെ ഗുണഫലം റീട്ടെയിൽ മേഖലയിൽ കൂടി വരികയാണെങ്കിൽ വിപണിക്ക്​ അത്​ ഏറെ ഗുണം ചെയ്യും.

TAGS :

Next Story