സൌദിയില്‍ ജോലിക്കാര്‍ക്കും, ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറസ്
സൌദിയില്‍ ജോലിക്കാര്‍ക്കും, ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറസ്
സ്വന്തം ചെലവില്‍ കുടുംബാംഗങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാവും
സൗദി സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്കും അവരുടെ സൗദിയിലുള്ള ആശ്രിതര്‍ക്കും ഒരേ ഇന്‍ഷൂറന്‍സ് കന്പനിയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കുന്ന ഏകീകൃത ഇന്‍ഷൂറന്‍സ് നിയമം പ്രാബല്യത്തില്‍ വന്നു. നൂറിന് മുകളില്‍ തൊഴിലാളികളുള്ള കന്പനി ജോലിക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.
സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ അതേ കവറേജ് കുടുംബാംഗങ്ങള്‍ക്കും നല്‍കണമെന്ന് കോഓപറേറ്റീവ് ഇന്‍ഷൂറന്‍സ് സഭ വ്യക്തമാക്കി. വ്യത്യസ്ഥ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ കുടുംബാംഗങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതോടെ ഇല്ലാതാവും. വ്യാജ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് തടയലാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ ജൂലൈ പത്ത് മുതല്‍ നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലും 50ന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ പത്തിനുള്ളിലും നിയമം പ്രാബല്യത്തില്‍ വരും. 25ന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ മൂന്നാം ഘട്ടത്തിലും 25ന് താഴെ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതലാണ നിയമം നടപ്പാക്കുക.
ഫാമിലി സ്റ്റാറ്റസില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശി ജോലിക്കാര്‍ക്ക് നിയമം അനുകൂലമാവുമ്പോള്‍ സ്വന്തം ചെലവില്‍ കുടുംബാംഗങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാവും. രാജ്യം ലക്ഷ്യമാക്കുന്ന നിലവാരത്തിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വകാര്യ മേഖലയിലെ എല്ലാ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കോഒപറേറ്റീവ് ഇന്‍ഷൂറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ഹുസൈന്‍ പറഞ്ഞു.
Adjust Story Font
16