യമനിലെ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ഇന്ത്യയില്‍ ചികില്‍സ
യമനിലെ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ഇന്ത്യയില്‍ ചികില്‍സ
പരിക്കേറ്റ 1500 യമനികളെയാണ് വിവിധ രാജ്യങ്ങളില്‍ ചികില്‍സക്ക് എത്തിക്കുക
യമനിലെ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ഇന്ത്യയില്‍ ചികില്‍സ ലഭ്യമാക്കുന്നു. യുഎഇ റെഡ്ക്രെസന്റാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ 1500 യമനികളെയാണ് വിവിധ രാജ്യങ്ങളില്‍ ചികില്‍സക്ക് എത്തിക്കുക. ഇന്ത്യക്ക് പുറമെ യുഎഇയിലെയും സുഡാനിലെയും ആശുപത്രികളില്‍ ഇവര്‍ക്ക് ചികില്‍സ നല്‍കും.
യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റ് യമനിലെ ആശുപത്രിയില്‍ കഴിയുന്ന 50 പേരെ ഉടന്‍ യു എ ഇയിലെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികില്‍സ നല്‍കും. ബാക്കിയുള്ള 1450 പേരെ വിവിധ ബാച്ചുകളിലായി ഇന്ത്യയിലെയും സുഡാനിലെയും ആശുപത്രികളിലെത്തിച്ച് ചികില്‍സിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എമിറേറ്റ്സ് റെഡ്ക്രസന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവരുടെ യാത്ര, ചികിത്സ ചെലവുകള്‍ക്ക് റെഡ്ക്രസന്റ് വഹിക്കും. ഇതിന് പുറമെ പരിക്കേറ്റവരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള ക്ലാസുകളും സംഘടിപ്പിക്കും. പരിക്കുകളോടെ ഇപ്പോള്‍ യമനിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ യമന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ വിമാന മാര്‍ഗം ഇന്ത്യയിലേക്കും യുഎഇയിലേക്കും സുഡാനിലേക്കും എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്യാന്‍, അബൂദബി കിരിടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി.
Adjust Story Font
16