Quantcast

കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവല്‍ക്കരണ നടപടികൾ ഊർജിതം

MediaOne Logo

admin

  • Published:

    14 May 2018 7:28 AM GMT

കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവല്‍ക്കരണ നടപടികൾ ഊർജിതം
X

കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവല്‍ക്കരണ നടപടികൾ ഊർജിതം

ചില തസ്തികകളിലേക്ക് മതിയായ യോഗ്യതയുള്ള സ്വദേശി ഉദ്യോഗാർഥികള്‍ ഇല്ലെങ്കിൽ മാത്രം വിദേശികളെ പരിഗണിക്കും.

കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവല്‍ക്കരണ നടപടികൾ ഊർജിതമാക്കി. ചില തസ്തികകളിലേക്ക് മതിയായ യോഗ്യതയുള്ള സ്വദേശി ഉദ്യോഗാർഥികള്‍ ഇല്ലെങ്കിൽ മാത്രം വിദേശികളെ പരിഗണിക്കും. സ്വദേശിവല്ക്കരണം ത്വരിതപ്പെടുത്താൻ സിവിൽ സർവീസ് കമ്മീഷൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അസ്സാലിഹ് പറഞ്ഞു.

സിവിൽ സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 18000 സ്വദേശി ഉദ്യോഗാർഥികളാണ് സർക്കാർ മേഖലയിൽ നിയമനം കാത്ത് കഴിയുന്നത്‌. സർക്കാർ ഡിപാർട്ട്മെന്റുകളിലും മന്ത്രാലയങ്ങളിലും സമ്പൂർണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാലേ നിലവിലെ തൊഴിൽപ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണു സിവിൽ സർവീസ് കമ്മീഷന്റെ നിലപാട്. എല്ലാ മന്ത്രാലയങ്ങൾക്കും കമ്മീഷൻ ഇത് സംബന്ധിച്ച് നേരത്തെ സർക്കുലർ അയച്ചിരുന്നു. വിദേശികൾ മാത്രം ജോലി ചെയ്തു പോന്നിരുന്ന തസ്തകളിൽ പോലും സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് സിവിൽ സർവീസ് കമ്മീഷൻ തുടക്കമിട്ടതായും അനസ് അൽ സ്വാലിഹ് പറഞ്ഞു

മന്ത്രികാര്യാലയങ്ങളിൽ നിയമോപദേഷ്ടാക്കളായി വിദേശികളെ നിയമിച്ചതിനെ കുറിച്ചുള്ള പാർലമെന്റംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സിവിൽ സർവിസ് കമ്മീഷന്‍റെ നിയമവ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാണ് എല്ലാ നിയമ നിയമങ്ങളും നടന്നിട്ടുള്ളതെന്നും ഓരോ മന്ത്രിയുടെയും ഓഫീസിൽ പരമാവധി അഞ്ച് വിദേശ നിയമോപദേഷ്ടാക്കളെ വീതം നിയമിക്കാമെന്നു സിവിൽ സർവീസ് ചട്ടത്തിൽ പറയുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

TAGS :

Next Story