Quantcast

യുഎഇ ഫുഡ്​ബാങ്കിന്റെ ആദ്യ സംഭരണ​ കേന്ദ്രത്തിന്​ തുടക്കമായി

MediaOne Logo

Jaisy

  • Published:

    14 May 2018 10:11 PM GMT

യുഎഇ ഫുഡ്​ബാങ്കിന്റെ ആദ്യ സംഭരണ​ കേന്ദ്രത്തിന്​ തുടക്കമായി
X

യുഎഇ ഫുഡ്​ബാങ്കിന്റെ ആദ്യ സംഭരണ​ കേന്ദ്രത്തിന്​ തുടക്കമായി

പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കാനുള്ളതാണ് പദ്ധതി

യുഎഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച യുഎഇ ഫുഡ്​ബാങ്കിന്റെ ആദ്യ സംഭരണ​ കേന്ദ്രത്തിന്​ തുടക്കമായി. പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കാനുള്ളതാണ് പദ്ധതി. അൽ ഖൂസിലെ അൽ ഖൈൽ റോഡിൽ തുറന്ന ഫുഡ്​ബാങ്കിൽ പാക്ക്​ ചെയ്​തതും സംസ്​കരിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള സംവിധാനമാണ്​ ഒരുക്കിയിട്ടുള്ളത്​.

നഗരസഭ നിയോഗിച്ച രണ്ട്​ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബാങ്കിൽ എത്തുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തും. ഭക്ഷ്യബാങ്ക്​ പദ്ധതിയിൽ പങ്കാളികളായ ജീവകാരുണ്യ സംഘടനകൾ ഭക്ഷണം ശേഖരിച്ച്​ ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യും.

400കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാവുന്നത്​ തടയാൻ പദ്ധതികൊണ്ട്​ കഴിയുമെന്നാണ്​ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ദുബൈയിലും മറ്റ്​ എമിറേറ്റുകളിലുമാണ്​ ഭക്ഷണം എത്തിക്കുക. എന്നാൽ വൈകാതെ സോമാലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാർക്ക്​ ഭക്ഷണം നൽകാൻ കഴിയുമെന്ന്​ നഗരസഭാ ഡയറക്ടർ ജനറലും ഭക്ഷ്യബാങ്കിന്റെ ചുമതലക്കാരനുമായ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. ഈ വർഷം ദുബൈയിൽ അഞ്ച്​ ബാങ്കുകളും മറ്റ്​ എമിറേറ്റുകളിലായി 30 എണ്ണവും തുറക്കും. ഹോട്ടൽ ഗ്രൂപ്പുകളും ഹൈപ്പർ മാർക്കറ്റ്​ ശൃംഖലകളുമുൾപ്പെടെ 20സ്ഥാപനങ്ങൾ ഇതിനകം ഭക്ഷണം നൽകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story