Quantcast

മരുഭൂമിയില്‍ നൂറുമേനി കൊയ്ത് ഷാര്‍ജയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍

MediaOne Logo

Jaisy

  • Published:

    14 May 2018 7:36 AM GMT

മരുഭൂമിയില്‍ നൂറുമേനി കൊയ്ത് ഷാര്‍ജയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍
X

മരുഭൂമിയില്‍ നൂറുമേനി കൊയ്ത് ഷാര്‍ജയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍

നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മരുഭൂമിയില്‍ ഈ കുട്ടികള്‍ വിജയം കൊയ്തത്

എണ്ണപ്പാടങ്ങളുടെ നാട്ടില്‍ നൂറുമേനി നെല്ല് വിളയിച്ച് ഷാര്‍ജയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചരിത്രം കുറിച്ചു. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മരുഭൂമിയില്‍ ഈ കുട്ടികള്‍ വിജയം കൊയ്തത്.

ആവേശകരമായിരുന്നു മരുഭൂമിയിലെ കൊയ്ത്തുല്‍സവം. കൊയ്ത്തുപാട്ടിന്റെ അകമ്പടിയില്‍ തന്നെ കുട്ടികള്‍ കതിര് കൊയ്യാന്‍ പാടത്തിറങ്ങി. ജൈവ കൃഷിസംരഭങ്ങളിലൂടെ ശ്രദ്ധേയനായ സുധീഷ് ഗുരുവായൂരിന്റെ ഷാര്‍ജ മന്‍സൂറയിലുള്ള വീട്ടുവളപ്പിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കുട്ടികള്‍ വിത്തെറിഞ്ഞത്.
നൂറുമേനി വിളവിനൊപ്പം നൂറ് നൂറ് പാഠങ്ങളും കുട്ടികള്‍ പാടത്ത് നിന്ന് പഠിച്ചു. പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലത്ത് വിത്തിറക്കാനാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ തീരുമാനം.

TAGS :

Next Story